വൈത്തിരി: വയനാട്ടിലെ പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയും ഹൈദരാബാദ് നാഷനൽ മീറ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും (എൻ.ആർ.സി.എം) നാഗ്പുർ വെറ്ററിനറി കോളജും സംയുക്തമായി നടത്തിയ ഗവേഷണത്തിന് ദേശീയ അവാർഡ്.
നാനോ ടെക്നോളജിയുടെ സഹായത്തോടെ ഇറച്ചി കോഴികളിലെ ആന്റിബയോട്ടിക് ഉപയോഗം കുറച്ച് ഗുണമേന്മ വർധിപ്പിക്കുന്ന ഗവേഷണത്തിനാണ് പുരസ്കാരം. സർവകലാശാല വെറ്ററിനറി പൊതുജനാരോഗ്യ വിഭാഗം ഫാക്കൽറ്റി ഡോ. ജെസ് വർഗീസ്, റിസർച് ഫെലോ ഡോ. അഭിഷാദ്, മീറ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എസ്.ബി. ബാർബുദൈ, ഡോ. ദീപക് റാവുൽ, നാഗ്പുർ വെറ്ററിനറി കോളജ് പ്രഫസർ നിതിൻ കുർകുറെ എന്നിവരാണ് നേതൃത്വം നൽകിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.