ഗൂഡല്ലൂർ: ആനകളുടെ ഇഷ്ടവിഭവമായ മുളകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി വനമേഖലകളിൽ മുളവിത്തുകൾ വിതറിത്തുടങ്ങി. വനം മന്ത്രി കെ. രാമചന്ദ്രന്റെ പ്രത്യേക നിർദേശപ്രകാരമാണ് 10,000 മുളവിത്തുകൾ ദേവാല റേഞ്ചിൽ ഇന്നലെ വിതറിയത്. വനത്തിനകത്ത് തീറ്റകൾ കുറഞ്ഞതിനാലാണ് കാട്ടാനകൾ നാട്ടിൻപുറങ്ങളിൽ ഇറങ്ങുന്നതെന്നും വനത്തിനുള്ളിൽതന്നെ ഇവക്ക് ഭക്ഷിക്കാനുള്ള മുള, പ്ലാവ് പോലുള്ളവ നട്ടുവളർത്താൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതേതുടർന്നാണ് വനംവകുപ്പ് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ മുളവിത്തുകൾ വിതറുന്നത്. പദ്ധതിയുടെ ഭാഗമായി ഗൂഡല്ലൂർ ഡി.എഫ്.ഒയുടെ നിർദേശപ്രകാരം പന്തല്ലൂർ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ ആയിരത്തോളം മുളവിത്ത് നാടുകാണി, ദേവാല ഗോൾഡ് മൈൻസ് വനഭാഗങ്ങളിൽ എറിഞ്ഞു. പന്തല്ലൂർ ഫോറസ്റ്റ് ജീവനക്കാരും പൊതുജനങ്ങളും ഗൂഡല്ലൂർ ഗവ. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസസ്, ദേശീയ ക്ഷേമപദ്ധതി വിദ്യാർഥികളും വിത്തുകൾ വിതറുന്നതിൽ പങ്കെടുത്തു. GDR SEED:ദേവാല റേഞ്ചിലെ വനമേഖലയിൽ വിതറാനുള്ള മുളവിത്തുകൾ തയാറാക്കിവെച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.