ദേശീയ മാസ്റ്റർ ഗെയിംസിൽ താരമായി ദീപ

മാനന്തവാടി: തിരുവനന്തപുരത്ത് നടന്ന നാലാമത് ദേശീയ മാസ്റ്റർ ഗെയിംസിൽ ഒന്നാം സ്ഥാനം നേടി വയനാട് സ്വദേശി. 800 മീറ്റർ ഓട്ടത്തിലാണ് കണിയാരം സ്വദേശി ചെള്ളൂപ്ര സി.ജി. ദീപ ഒന്നാം സ്ഥാനം നേടിയത്. 55കാരിയായ ദീപ കഴിഞ്ഞ വർഷമാണ് ആദ്യമായി ഗെയിംസിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന മത്സരത്തിൽ 400 മീറ്ററിൽ ഒന്നാം സ്ഥാനവും 200, 100 മീറ്റർ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. കണിയാരത്തെ പരേതനായ ചെള്ളൂപ്ര ഗോപാലന്റെയും പരേതയായ എം. കാർത്യായനിയുടെയും മകളാണ് ദീപ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.