വനവിസ്തൃതി വ്യാപിപ്പിക്കൽ: ഹരിതസംഘങ്ങളുമായി കൂടിയാലോചന നടത്തി

ഗൂഡല്ലൂർ: വനവിസ്തൃതി വ്യാപിപ്പിക്കുന്നതു സംബന്ധിച്ചും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സന്നദ്ധ സംഘടനകളുടെ സഹകരണം തേടുന്നതിന്റെയും ഭാഗമായി വനംവകുപ്പ് ഹരിതസംഘങ്ങളുമായി കൂടിയാലോചന നടത്തി. വനംമന്ത്രി കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടുക്കും വനവിസ്തൃതി വ്യാപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും കൂടിയാലോചനകൾ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. 33 ശതമാനം വനം സംസ്ഥാനത്തിന് വേണമെന്ന കർശന നിർദേശമാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂ വകുപ്പ്, കാർഷിക വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ തരിശുഭൂമി സംബന്ധിച്ച് റിപ്പോർട്ട് ജൂൺ 10നകം സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ല കലക്ടർ എസ്.പി. അംറിത്ത്, ഊട്ടി ഡി.എഫ്.ഒ സച്ചിൻ ദുക്കാറെ എന്നിവർ പങ്കെടുത്തു. GDR MEETING:വനവിസ്തൃതി വിപുലമാക്കുന്നതു സംബന്ധിച്ച് ഹരിതസംഘങ്ങളുമായി വനം മന്ത്രി കെ. രാമചന്ദ്രൻ ഊട്ടി തമിഴകം ഗെസ്റ്റ് ഹൗസിൽ നടത്തിയ യോഗത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.