വേതനം ആവശ്യപ്പെട്ട് തൊഴിലാളികൾ ഓഫിസ് ഉപരോധിച്ചു

ഗൂഡല്ലൂർ: വേതനം ആവശ്യപ്പെട്ട് മേലെ ഗൂഡല്ലൂർ സിൽവർ ക്ലൗഡ് എസ്റ്റേറ്റ് തൊഴിലാളികൾ പ്രകടനവും ഓഫിസ് ഉപരോധവും നടത്തി. പ്ലാന്റേഷൻ ലേബർ അസോസിയേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിലാണ് തൊഴിലാളികൾ സമരം നടത്തിയത്. എല്ലാ മാസവും ഏഴാം തീയതി വേതനം നൽകുക, ലേബർ ഓഫിസറുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പു പാലിക്കുക, ക്ഷേമനിധി കൃത്യമായി നൽകുക, പി.എഫ് ഫണ്ടിൽ താൽക്കാലിക തൊഴിലാളികളെ ഉൾപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. യൂനിയൻ നേതാക്കളായ എ. മുഹമ്മദ് ഗനി, എ.എം. ഗുണശേഖരൻ, ഹുസൈൻ ഉൾപ്പെടെയുള്ളവർ നേതൃത്വം വഹിച്ചു. GDR PLA:തോട്ടം തൊഴിലാളികളുടെ വേതനം കൃത്യമായി നൽകണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷൻ ലേബർ അസോസിയേഷയന്റെ ആഭിമുഖ്യത്തിൽ സിൽവർ ക്ലൗഡ് എസ്റ്റേറ്റ് ഓഫിസിലേക്കു നടന്ന മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.