ഭരണനേട്ടങ്ങളെ കുറിച്ച് പ്രചാരണം

ഗൂഡല്ലൂർ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാറിന്റെ ഒരു വർഷത്തെ ഭരണ ക്ഷേമപദ്ധതികളെ കുറിച്ചുള്ള പ്രചാരണവും നോട്ടിസ് വിതരണവും നടത്തി. ഡി.എം.കെ ഗൂഡല്ലൂർ നഗര സെക്രട്ടറി ഇളംചെഴിയൻ എന്ന ബാബുവിന്റെ നേതൃത്വത്തിലാണ് ടൗണിലെ വ്യാപാരികൾക്കും, ഓട്ടോഡ്രൈവർമാർ മറ്റു പൊതുജനങ്ങൾക്കും നോട്ടിസ് വിതരണം നടത്തിയത്. മുൻ എം.എൽ.എ ദ്രാവിഡമണി, ഗൂഡല്ലൂർ നഗരസഭ ചെയർപേഴ്സൻ പരിമള, ഡി.എം.കെ ഭാരവാഹികളായ ശെൽവരാജ്, ജബറുള്ള, നെടുംചെഴിയൻ, മണികണ്ഠൻ, തമിഴ് അഴകൻ, മഹേഷ്, സന്താനം, നടുവട്ടം മുൻ പഞ്ചായത്ത് പ്രസിഡന്റ് സഹായനാഥൻ, ശക്തിവേൽ, നഗരസഭ കൗൺസിലർമാരായ നിർമൽ വാണി, വെന്നിലാ, ശകുന്തള ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR DMK: ഡി.എം.കെ സർക്കാറിന്റെ ഒരു വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ഡി.എം.കെ നഗര സെക്രട്ടറി ഇളംചെഴിയന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കിടയിൽ നോട്ടിസ് വിതരണം നടത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.