അതിജീവനത്തിന്റെ പാഠവുമായി അവർ വീണ്ടും അക്ഷരമുറ്റത്തേക്ക്

ക​ൽ​പ​റ്റ: ഉ​രു​ൾ​ദു​ര​ന്ത​ത്തി​ന്റെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളോ​ടൊ​പ്പം അ​തി​ജീ​വ​ന​ത്തി​ന്റെ പാ​ഠ​വു​മാ​യി അ​വ​ർ വീ​ണ്ടും അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്. ദു​ര​ന്തം ക​ശ​ക്കി​യെ​റി​ഞ്ഞ മേ​ഖ​ല​യി​ലെ ര​ണ്ട് സ്കൂ​ളു​ക​ളാ​ണ് മേ​പ്പാ​ടി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക. ദു​ര​ന്തം ക​ഴി​ഞ്ഞ് 35ാമ​ത്തെ ദി​വ​സ​മാ​ണ് 43 കൂ​ട്ടു​കാ​രി​ല്ലാ​തെ അ​വ​ർ വീ​ണ്ടും വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ 36 കു​ട്ടി​ക​ൾ മ​ര​ണ​പ്പെ​ടു​ക​യും 17 കു​ട്ടി​ക​ളെ കാ​ണാ​താ​വു​ക​യും ചെ​യ്ത​താ​യാ​ണ് ക​ണ​ക്ക്. ഇ​തി​ല​ധി​ക​വും ദു​ര​ന്ത​മേ​ഖ​ല​യി​ലെ ര​ണ്ടു സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

വെ​ള്ളാ​ർ​മ​ല ജി.​വി.​എ​ച്ച്.​എ​സ് സ്കൂ​ളി​ൽ 578ഉം ​മു​ണ്ട​ക്കൈ എ​ൽ.​പി സ്കൂ​ളു​ക​ളി​ൽ ന​ഴ്സ​റി ഉ​ൾ​പ്പെ​ടെ 72 കു​ട്ടി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ വെ​ള്ളാ​ർ​മ​ല ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ 22 കു​ട്ടി​ക​ളാ​ണ് പ്ര​കൃ​തി​ക്ക​ലി​യി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. കൂ​ടാ​തെ 10 പേ​രെ ഇ​തു​വ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മു​ണ്ട​ക്കൈ എ​ൽ.​പി സ്കൂ​ളി​ൽ ന​ഴ്സ​റി​യി​ൽ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ മ​ര​ണ​പ്പെ​ടു​ക​യും അ​ഞ്ചു കു​ട്ടി​ക​ളെ കാ​ണാ​താ​വു​ക​യും ചെ​യ്തു.

വെ​ള്ളാ​ര്‍മ​ല ജി.​വി.​എ​ച്ച്.​എ​സ് മേ​പ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലും മു​ണ്ട​ക്കൈ ജി.​എ​ല്‍.​പി സ്കൂ​ൾ മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലു​മാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​നഃ​പ്ര​വേ​ശ​നോ​ത്സ​വ​വും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10ന് ​മേ​പ്പാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മേ​പ്പാ​ടി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു അ​ധ്യ​ക്ഷ​നാ​വും. ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ ന​ഷ്ട​മാ​യ എ​സ്.​എ​സ്.​എ​ല്‍.​സി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണം വി. ​ശി​വ​ന്‍കു​ട്ടി നി​ർ​വ​ഹി​ക്കും. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ മ​ന്ത്രി കെ. ​രാ​ജ​ന്‍ വി​ത​ര​ണം ചെ​യ്യും. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് വി​ത​ര​ണം ചെ​യ്യും. യൂ​നി​ഫോം വി​ത​ര​ണം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ഐ.​ടി. ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ​യും സ്‌​കൂ​ള്‍ ഗ്രാ​ന്റ് വി​ത​ര​ണം ടി. ​സി​ദ്ദി​ഖ് എം.​എ​ല്‍.​എ​യും നി​ർ​വ​ഹി​ക്കും.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ യാ​ത്രാ​പാ​സ് വി​ത​ര​ണം ചെ​യ്യും. ന​ഴ്സ​റി കു​ട്ടി​ക​ള്‍ക്കു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ ജി​ല്ല ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ വി​ത​ര​ണം ചെ​യ്യും. റാ​ണി ജോ​ര്‍ജ്, എ​സ്. ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 

Tags:    
News Summary - survival with lingering memories of the Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.