വ്യാപാരി വ്യവസായി സമിതി ശിൽപശാല

മാനന്തവാടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല സംഘടന ശിൽപശാല കാട്ടിക്കുളത്ത്​ സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ജില്ല ആസൂത്രണ സമിതി അംഗം എ.എൻ. പ്രഭാകരൻ മുഖ്യപ്രഭാഷണവും സമിതി സംസ്ഥാന ട്രഷറർ എസ്. ദിനേഷ് സംഘടന റിപ്പോർട്ടും ജില്ല റിപ്പോർട്ട് ജില്ല സെക്രട്ടറി വി.കെ. തുളസിദാസും അവതരിപ്പിച്ചു. ജില്ല പ്രസിഡന്റ് പി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. സംരംഭകരും കേരള ബാങ്ക് വായ്പകളും എന്ന വിഷയത്തിൽ കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എൻ. നവനീത് കുമാർ ക്ലാസെടുത്തു. ജില്ല ജോയന്റ് സെക്രട്ടറി എം.ആർ. സുരേഷ് സ്വാഗതവും ട്രഷറർ കെ. ഹസ്സൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.