ഡെങ്കിപ്പനി: നഗരസഭ അധികൃതർ പരിശോധന നടത്തി

ഗൂഡല്ലൂർ: ഡെങ്കിപ്പനി പടരാതിരിക്കാൻ ബോധവത്കരണവുമായി ഗൂഡല്ലൂർ നഗരസഭ ശുചീകരണവിഭാഗം വീടുകൾതോറും പരിശോധന നടത്തി. കൊതുകുകൾ പെറ്റുപെരുകുന്ന മാലിന്യവസ്തുക്കളുടെ കൂമ്പാരം, ജലസംഭരണികളിൽ ഏറെനാളായി സൂക്ഷിക്കുന്ന വെള്ളവും മറ്റും പരിശോധനക്ക് വിധേയമാക്കി. പാഴ്വസ്തുക്കൾ, ചിരട്ട, ഉപയോഗശൂന്യമായ ടയർ എന്നിവ പരിശോധിക്കാൻ ഗൂഡല്ലൂർ നഗരസഭ സാനിറ്ററി വിഭാഗം ഇൻസ്പെക്ടർ ശരവണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മാലിന്യങ്ങൾ കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ ഫോഗിങ് നടത്തി. ഒരുവർഷം മുമ്പ് ഗൂഡല്ലൂർ എസ്.എസ് നഗറിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരണം സംഭവിച്ചതോടെയാണ് നഗരസഭ അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും പരിശോധന വ്യാപകമാക്കിവരുന്നത്. GDR SMOKE: ഗൂഡല്ലൂർ നഗരസഭ ശുചീകരണവിഭാഗം തൊഴിലാളികൾ ഫോഗിങ് നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.