ഗൂഡല്ലൂർ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ ഈസ്റ്റ് ഘടകം ഗൂഡല്ലൂർ ആർ.ഡി.ഒ ഓഫിസിന് മുന്നിൽ ധർണ നടത്തി. ഭരണത്തിൽ എത്തിയാൽ 100 ദിവസത്തിനകം വാഗ്ദാനം നിറവേറ്റുമെന്നാണ് സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. വീട്ടമ്മമാർക്ക് മാസംതോറും 1000 രൂപ, പാചകവാതക സിലിണ്ടറിന് 100 രൂപ സബ്സിഡി, തോട്ടം തൊഴിലാളികളുടെ കൂലിപ്രശ്നം ഉൾപ്പെടെ പല വാഗ്ദാനങ്ങളും ഒരുവർഷമായിട്ടും നടപ്പാക്കിയിട്ടില്ല. ഗൂഡല്ലൂരിലെ ഭൂപ്രശ്നം, വൈദ്യുതി എന്നിവക്കും പരിഹാരമില്ല. മസിനഗുഡി-തെപ്പക്കാട് ഇരുമ്പുപാലം പണി ഇഴയുന്നു. ചാലക്കുടി പഞ്ചായത്തിലെ കാലി മേഖല തടസ്സം ഏർപ്പെടുത്തിയത് ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. എ.ഐ.എ.ഡി.എം.കെ ജില്ല സെക്രട്ടറി കപ്പച്ചി വിനോദ് അധ്യക്ഷത വഹിച്ചു. നീലഗിരി ജില്ലയെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന് കപ്പച്ചി വിനോദ് പറഞ്ഞു. പ്രതിപക്ഷ എം.എൽ.എ ആയതിനാൽ ഗൂഡല്ലൂർ നിയമസഭ മണ്ഡലത്തോട് പ്രതികാരനടപടിയാണ് സംസ്ഥാനസർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈസ്റ്റ് ഘടകം താലൂക്ക് സെക്രട്ടറി എസ്. മൊയ്തീൻ, പൊൻ ജയശീലൻ എം.എൽ.എ, മുൻ മന്ത്രി എ. മില്ലർ, മുൻ എം.എൽ.എ ശാന്തിരാമു, എ. മണി, ശെൽവകുമാർ, ജോൺസൺ, ജയരാമൻ, ഗുരുമൂർത്തി, ചന്ദ്ര രേവർ, ബെള്ളി, എൽ. പത്മനാഭൻ, രാമമൂർത്തി, രാജതങ്കവേൽ എന്നിവർ സംസാരിച്ചു. GDR ADMK2:തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.