ഗൂഡല്ലൂർ: വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള തമിഴ്നാട് ടീ പ്ലാന്റേഷൻ കോർപറേഷൻ തൊഴിലാളികൾ പണിമുടക്കി പന്തല്ലൂരിൽ പ്രകടനവും ധർണയും നടത്തി. കോർപറേഷന് കീഴിലുള്ള പന്തല്ലൂർ ഗൂഡല്ലൂർ കോത്തഗിരി വാൾപാറ ഉൾപ്പെടെയുള്ള മേഖലയിൽ താൽക്കാലിക ജോലി ചെയ്യുന്നവരെ നിർത്തലാക്കിയ നടപടി പിൻവലിക്കുക, ദിവസവേതനം 425 രൂപ ആക്കുക, ടാൻ ടീ എസ്റ്റേറ്റുകൾ വനമാക്കി മാറ്റുന്നതിനെതിരെയുള്ള നടപടികൾ ഉപേക്ഷിക്കുക, പുനരധിവാസ പദ്ധതി പൂർണമായും നടപ്പാക്കുക, ശമ്പളവർധന ഉടൻ നൽകുക, വിരമിച്ച തൊഴിലാളികൾക്ക് അലവൻസുകൾ നൽകുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തോട്ടം തൊഴിലാളികൾ പന്തല്ലൂരിൽ റാലിയും പ്രകടനവും നടത്തി. സമരത്തിൽ ഭരണകക്ഷി യൂനിയനായ എൽ.പി.എഫ് നേതൃത്വം നൽകി. മാടസ്വാമി (എൽ.പി.എഫ്.എഫ്) അധ്യക്ഷത വഹിച്ചു. ലോകനാഥൻ (ഐ.എൻ.ടി.യു.സി), പി. രമേശ്, എം.ആർ. സുരേഷ് (സി.ഐ.ടി.യു), എ. മുഹമ്മദ് ഗനി, എ.എം. ഗുണശേഖരൻ പെരിയസ്വാമി (എ.ഐ.ടി.യു.സി), ഗണപതി സുബ്രഹ്മണ്യം ഉൾപ്പെടെയുള്ള ട്രേഡ് യൂനിയൻ നേതാക്കൾ സംസാരിച്ചു. ചേരങ്കോട്, കൊളപ്പള്ളി, പാണ്ഡ്യർ ഡിവിഷനുകളിലെ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. GDR TANTEA :വിവിധ ആവശ്യങ്ങളുന്നയിച്ച് ടാൻ ടീ തൊഴിലാളികൾ പന്തല്ലൂരിൽ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.