ഗുഡല്ലൂർ: നീലഗിരി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നതോടൊപ്പം കടുത്ത കുളിർകാറ്റും വീശുന്നു. ഇതോടെ ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. ഊട്ടി, കുന്നൂർ ഭാഗങ്ങളിലാണ് കടുത്ത കുളിരനുഭവപ്പെടുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ ആവശ്യമില്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്കൂളുകൾക്കും കോളജുകൾക്കും കഴിഞ്ഞദിവസവും അവധി നൽകിയിരുന്നു. റോഡുകളിലേക്ക് മരങ്ങളും മണ്ണിടിഞ്ഞുള്ള തടസ്സം അധികൃതർ നീക്കിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി ലൈനുകളിൽ മരം വീണതിനാൽ വൈദ്യുതി തടസ്സവും നേരിട്ടു. ആറോട്ടുപാറ ചുണ്ണാമ്പുപാലം അണ്ണാനഗർ ഭാഗത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഗൂഡല്ലൂർ നാടുകാണി റോഡിൽ കോഴിപ്പാലത്ത് മരം വീണു. ഗുഡല്ലൂർ തേൻവയൽ, മുളപ്പള്ളി കോളനിയിലെ ആദിവാസി കുടുംബങ്ങളിൽപെട്ട 72 പേരെ തുറപ്പള്ളി ഗവ. സ്കൂളിൽ മാറ്റിപ്പാർപ്പിച്ചു. ഗുഡല്ലൂർ പന്തല്ലൂർ താലൂക്കിലെ മിക്ക പുഴകളും കരകവിഞ്ഞൊഴുകുകയാണ്. മഴക്കെടുതി സന്ദർശിക്കാൻ വനം മന്ത്രി കെ. രാമചന്ദ്രൻ ഗുഡല്ലൂരിലെത്തി. തുറപ്പള്ളി, കോഴിപ്പാലം, പന്തല്ലൂർ താലൂക്കിലെ വിവിധ ഭാഗങ്ങൾ അദ്ദേഹം സന്ദർശിച്ചു. ജില്ല കലക്ടർ എസ്.പി. അംറിത്ത് ഉൾപ്പെടെയുള്ള അധികൃതരും ഡി.എം.കെ നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. GDR CAMP:തുറപ്പള്ളി പുനരധിവാസ ക്യാമ്പിൽ പാർപ്പിച്ചവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന വനംമന്ത്രി കെ. രാമചന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.