മു​ത്ത​ങ്ങ എ​ക്സൈ​സ് ഓ​ഫി​സി​ന​ക​ത്ത് ക​യ​റി​യ കാ​ട്ടാ​ന​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

മു​ത്ത​ങ്ങ എ​ക്സൈ​സ് ഓ​ഫി​സി​ൽ കാ​ട്ടു കൊ​മ്പ​ന്റെ റെ​യ്ഡ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ എ​ക്സൈ​സ് ഓ​ഫി​സി​നു​ള്ളി​ൽ കാ​ട്ടു കൊ​മ്പ​ന്റെ 'റെ​യ്ഡ്'. ക​ഴി​ഞ്ഞ​ദി​വ​സം വെ​ളു​പ്പി​നാ​യി​രു​ന്നു സം​ഭ​വം. കൊ​മ്പ​നെ​ത്തു​മ്പോ​ൾ ഓ​ഫി​സി​ന​ക​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള സി.​സി.​ടി.​വി ദൃ​ശ്യം ചൊ​വ്വാ​ഴ്ച​യാ​ണ് പു​റ​ത്തു വ​ന്ന​ത്. കാ​ട്ടു​കൊ​മ്പ​ൻ ഓ​ഫി​സ് മു​ഴു​വ​ൻ പ​രി​ശോ​ധി​ച്ച് ഒ​ന്നും ല​ഭി​ക്കാ​തെ തി​രി​ച്ചു​പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ഓ​ഫി​സി​ന്റെ മു​മ്പി​ലും പ​രി​സ​ര​ത്തും മി​ക്ക ദി​വ​സ​വും കാ​ട്ടാ​ന എ​ത്താ​റു​ണ്ട്. എ​ന്നാ​ൽ, ആ​ദ്യ​മാ​യാ​ണ് ഓ​ഫി​സി​ന്റെ അ​ക​ത്തേ​ക്ക് ക​യ​റു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞു. 

Tags:    
News Summary - Wild Elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.