മാനന്തവാടിയിൽനിന്ന്​ കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവിസ് നാളെ മുതൽ

മാനന്തവാടി: സർക്കാർ ജീവനക്കാരെയും മറ്റു സ്ഥിരം യാത്രക്കാരെയും ഉദ്ദേശിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവിസ് മാനന്തവാടി ഡിപ്പോയിൽനിന്ന്​ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 8.30ന് മുനിസിപ്പൽ ബസ്​സ്​റ്റാൻഡിൽ ഒ.ആർ. കേളു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. രണ്ട് ബസുകളും രാവിലെ ഒമ്പതിന് മാനന്തവാടിയിൽ നിന്നു പുറപ്പെടും. ഒരു ബസ് കൽപറ്റയിലേക്കും ഒന്ന് പൂക്കോട് വെറ്ററിനറി കോളജിലേക്കുമായിരിക്കും.

തിരിച്ച് വൈകീട്ട് അഞ്ചിന് കൽപറ്റയിൽനിന്നും 4.40ന് വെറ്ററിനറി കോളജിൽനിന്നും മാനന്തവാടിയിലേക്ക് പുറപ്പെടും. നിലവിൽ 10, 15, 20 ദിവസത്തേക്കുള്ള കാർഡുകളാണ് ഒരുക്കിയിട്ടുള്ളത്. മുൻകൂറായി പണം അടച്ച് കാർഡുകൾ വാങ്ങാവുന്നതാണ്. ഓരോ കാർഡിനും ഇരട്ടി ദിവസത്തെ വാലിഡിറ്റി ഉണ്ടായിരിക്കും.

സൗജന്യ വൈഫൈ, ഓട്ടോമാറ്റിക് സാനിറ്റൈസർ സംവിധാനം, യാത്രക്കാർക്ക് അവരുടെ ജോലിസ്ഥലങ്ങളിൽ ഇറങ്ങാനും കയറാനുമുള്ള സൗകര്യം എന്നിവ സർവിസി​െൻറ പ്രത്യേകതകളാണ്. നേരത്തേ, ബത്തേരി^ കൽപറ്റ റൂട്ടിൽ ബോണ്ട് സർവിസ് ആരംഭിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.