ഗൂഡല്ലൂർ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയാക്കി ഉയർത്തണം -വ്യാപാരി സംയുക്ത സമിതി

ഗൂഡല്ലൂർ: ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കി തരം ഉയർത്തണമെന്ന് നിയമസഭ മണ്ഡലം വ്യാപാരി സംയുക്ത സമിതി നീലഗിരി എം.പി എ. രാജ, മന്ത്രി കെ. രാമചന്ദ്രൻ, ഡി.എം.കെ ജില്ല സെക്രട്ടറി ബി.എം. മുബാറക്ക് എന്നിവർക്ക് നിവേദനം സമർപ്പിച്ചു. ഊട്ടി ജില്ല ആശുപത്രി മെഡിക്കൽ കോളജായി മാറിയ സാഹചര്യത്തിൽ അവിടേക്ക്​ കൂടുതൽ പ്രാധാന്യം ലഭിക്കുമെന്ന ആശങ്കയുണ്ട്​. ആതുരസേവനം കുറവായ ഗൂഡല്ലൂരിൽതന്നെ ജില്ല ആശുപത്രിയുടെ സൗകര്യം ഏർപ്പെടുത്തണമെന്നാണ് വ്യാപാരി സംഘം ആവശ്യം ഉന്നയിക്കുന്നത്. വ്യാപാരികളുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ഗൂഡല്ലൂരിൽതന്നെ ജില്ല ആശുപത്രിക്ക് അപ്ഗ്രഡേഷൻ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എം.പി മറുപടി നൽകി. പരമേശ്വരൻ, റഹീം, എ.ജെ. തോമസ്, അബ്​ദുൽ റസാഖ്, കെ.എ.പി. ബാദുഷ, എം.എസ്. കന്തയ്യ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR ASSON: ഗൂഡല്ലൂർ താലൂക്ക് ആശുപത്രിക്ക് ജില്ല ആശുപത്രി പദവി നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘം പ്രതിനിധികൾ നീലഗിരി എം.പി രാജയെ കണ്ട്​ നിവേദനം സമർപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.