തലശ്ശേരി-മൈസൂരു പാത: വയനാട്ടിൽ ആകാശ സർവേ പൂർത്തിയായി

സുൽത്താൻ ബത്തേരി: ഏതാനും ദിവസങ്ങളായി സുൽത്താൻ ബത്തേരി സൻെറ് മേരീസ് കോളജ് ഹെലിപാഡ്​ കേന്ദ്രീകരിച്ച് നടന്ന തലശ്ശേരി-മൈസൂരു റെയിൽ പാതയുടെ ആകാശ സർവേ വയനാട്​ ജില്ലയിൽ പൂർത്തിയായി. തിങ്കളാഴ്ചത്തെ സർവേക്കുശേഷം ഹെലികോപ്​ടറും ഉപകരണങ്ങളും തലശ്ശേരി ഭാഗത്തേക്ക് തിരിച്ചതായി ഹെലിപാഡിൻെറ സുരക്ഷ ചുമതല വഹിച്ചിരുന്നവർ പറഞ്ഞു. തലശ്ശേരി-മൈസൂരു റെയിൽ പാതക്ക്​ ആധുനിക ഉപകരണങ്ങളുടെ സഹായത്തിലാണ് സർവേ നടത്തിയത്. ഹെലികോപ്​ടറിൽ തൂക്കിയിട്ട മാഗ്​നറ്റിക് ഉപകരണംകൊണ്ട് ഭൂമിയുടെ ഉപരിതലത്തിൽനിന്ന്​ 500 മീറ്റർ അടിയിലുള്ള വിവരങ്ങൾ വരെ ശേഖരിച്ചിട്ടുണ്ട്. 50 മീറ്റർ ഉയരത്തിൽ പറന്നായിരുന്നു വിവര ശേഖരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.