ഗൂഡല്ലൂർ: കെ.എസ്.ആർ.ടി.സിയുടെ ചാലക്കുടി ഡിപ്പോയിൽനിന്ന് തൃശൂർ -പെരിന്തൽമണ്ണ -നിലമ്പൂർ -വഴിക്കടവ് -നാടുകാണി -ദേവാല -പന്തല്ലൂർ -ചേരമ്പാടി -താളൂർ -ചുള്ളിയോട് വഴി സുൽത്താൻ ബത്തേരിയിലേക്ക് തുടങ്ങിയ ചാലക്കുടി ഡിപ്പോയുടെ ആദ്യ അന്തർസംസ്ഥാന സർവിസ് രണ്ടു മാസമായപ്പോയേക്കും യാത്രക്കാരുടെ പ്രിയ സർവിസായിമാറി. തൃശൂർ മുതൽ ഇതേ റൂട്ടിൽ മറ്റു സർവിസുകളുടെ കൂടെ ആരംഭിച്ചതിനാൽ ഈ സർവിസ് നഷ്ടത്തിലായിരുന്നു. ഇത് ചാലക്കുടി ഡിപ്പോ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ട് ഗൂഡല്ലൂരിൽനിന്ന് ടി.ടി. ഷംസുദ്ദീൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സമയമാറ്റം വരുത്തിയത്.
ചാലക്കുടിയിൽനിന്ന് രാവിലെ 7.30ന് തുടങ്ങി വൈകീട്ട് നാലിന് സുൽത്താൻ ബത്തേരിയിലെത്തി 5.20ന് വീണ്ടും ചാലക്കുടിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവിസാണ് ഇപ്പോൾ യാത്രക്കാർക്ക് പ്രയോജനമാവുകയും കെ.എസ്.ആർ.ടി.സിക്ക് നല്ല വരുമാനമുള്ള സർവിസാകുകയും ചെയ്തത്. യാത്രക്കാരുടെ സൗകര്യാർഥം റിസേർവേഷൻ സൗകര്യവും ആരംഭിച്ചിട്ടിണ്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.