റവന്യൂ വിഭാഗം കടകളിൽ പരിശോധന നടത്തി അഞ്ചു കടകൾക്ക് പിഴ ചുമത്തി

ഗൂഡല്ലൂർ: കോവിഡ് ലോക്​ഡൗൺ തുടരുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങളിലും മറ്റും കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് റവന്യൂ വിഭാഗം ഗൂഡല്ലൂർ നഗരത്തിലെ കടകളിൽ പരിശോധന നടത്തി.ഗൂഡല്ലൂർ ആർ.ഡി.ഒ ശരവണ കണ്ണ​‍ൻെറ ഉത്തരവ് പ്രകാരം റവന്യൂ ഇൻസ്പെക്ടർ രാജേന്ദ്രൻ, വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സാമൂഹിക അകലം പാലിക്കാതെയും സാനിറ്റൈസർ വെക്കാതെയുള്ള കടകൾക്കാണ് 7000 രൂപ പിഴ ചുമത്തിയത്. ഒമിക്രോൺ രോഗവ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാസ്ക് ധരിക്കൽ,സാമൂഹിക അകലം പാലിക്കൽ,സാനിറ്റൈസർ എന്നിവ പൊതുജനങ്ങളും പാലിക്കണമെന്ന് ജില്ല കലക്ടർ എസ്.പി. അംറിത്ത് ആവശ്യപ്പെട്ടു. ലംഘിക്കുന്നവർക്ക് റവന്യൂ വിഭാഗത്തി​‍ൻെറയും ആരോഗ്യവകുപ്പി​‍ൻെറയും കീഴിൽ പിഴ നടപടികൾ ഉണ്ടാകുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.