അനധികൃത മണ്ണെടുപ്പ്: ജില്ലയിൽ പരിശോധന കര്‍ശനം

Lead P4 *പുലര്‍ച്ചെ മൂന്നുമണിമുതൽ റവന്യുവകുപ്പ് പരിശോധന നടത്തും മാനന്തവാടി: ജില്ലയുടെ വിവിധഭാഗങ്ങളില്‍ അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നത് തടയുന്നതിനായി റവന്യു വകുപ്പ് പരിശോധന ആരംഭിച്ചു. അനധികൃത മണ്ണെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്ന് ജില്ല കലക്ടര്‍ നല്‍കിയ നിർദേശ പ്രകാരമാണ് സബ്കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെയുള്ള മണ്ണെടുപ്പും ഭൂമി നികത്തലും കുടതലായി നടക്കുന്നത് പുലര്‍ച്ചെയാണ്. അധികൃതരുടെ ശ്രദ്ധയില്‍പെടാതിരിക്കാനാണ് ഈ സമയത്ത് ഖനനവും മണ്ണ് നീക്കവും നടത്തുന്നത്. ഇത് കണക്കിലെടുത്ത് പുലര്‍ച്ചെ മൂന്നുമണിമുതലാണ് റവന്യുവകുപ്പ് പരിശോധന നടത്തുക. മാനന്തവാടിയില്‍ സബ്കലക്ടര്‍ ആർ. ശ്രീലക്ഷ്മി, ഭൂരേഖ തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുജിത് ജോസ്, എം.സി. രാകേഷ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പരിശോധന നടത്തി. Inner Box മണ്ണ് നീക്കം ചെയ്യല്‍: അദാലത്ത് 14 മുതല്‍ കൽപറ്റ: വീട്/കെട്ടിട നിർമാണ ആവശ്യാർഥം സാധാരണ മണ്ണ് നീക്കം ചെയ്യുന്നതിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കുന്നതിനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അദാലത്ത് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 മുതല്‍ 19 വരെയാണ് അദാലത്ത്. ഫീല്‍ഡ്തല പരിശോധനകള്‍ നടത്തിയും ആവശ്യമായ രേഖകള്‍ പരിശോധിച്ചും ഫെബ്രുവരി 28നകം നിലവിലുളള അര്‍ഹമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഫോണ്‍: 04936 249124. മക്കിമലയിലെ കൈയേറ്റങ്ങൾ ഒഴിവാക്കണം -മനുഷ്യാവകാശ കമീഷൻ കൽപറ്റ: മക്കിമല പ്രദേശത്ത് നിയമം ലംഘിച്ചുള്ള കൈയേറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വൻകിട ഭൂമാഫിയ കൈയേറ്റം നടത്തുന്നുവെന്ന ആരോപണം പരിശോധിച്ചുവെന്നും അക്കാര്യം ശരിയല്ലെന്നും കലക്ടർ കമീഷന് മറുപടി നൽകി. കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ജില്ല കലക്ടർ ഇതുസംബന്ധിച്ച് കമീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. മാനന്തവാടി സബ് കലക്ടറും തഹസിൽദാറുമാണ് ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. തവിഞ്ഞാൽ വില്ലേജിൽ നടക്കുന്ന ഭൂമി കൈയേറ്റത്തിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടെ നിർമിക്കുന്ന കുളത്തിന് അനുമതി നൽകിയിട്ടില്ല. തേയില തോട്ടത്തിൽ ജലസേചനം നടത്തുന്നതിനാണ് കുളം നിർമിക്കുന്നത്. നിലവിൽ കുളത്തിൽ മത്സ്യ ക്യഷി നടത്തുന്നുണ്ട്. അനധികൃത കൈയേറ്റങ്ങൾ ഒരുനിലയ്ക്കും അനുവദിക്കരുതെന്ന് കമീഷൻ ആവശ്യപ്പെട്ടു. ജെ. വിജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. .......................... ക്വട്ടേഷന്‍ ക്ഷണിച്ചു മാനന്തവാടി: അഡീഷനല്‍ സംയോജിത ശിശു വികസന പദ്ധതി ഓഫിസിനു കീഴില്‍ തൊണ്ടര്‍നാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 26 അംഗൻവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 21ന് പകല്‍ മൂന്നുവരെ സ്വീകരിക്കും. ഫോണ്‍: 9747254670. സഞ്ചരിക്കുന്ന മൃഗാശുപത്രി പനമരം: ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഫെബ്രുവരി 14 മുതല്‍ 18 വരെ രാവിലെ 10 മുതല്‍ അഞ്ചുവരെ പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍: 9074520868, 9605520868. അപേക്ഷ ക്ഷണിച്ചു കൽപറ്റ: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസിന്റെ കല്‍പറ്റ സെന്ററില്‍ ഫെബ്രുവരി 23ന് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡേറ്റാ എന്‍ട്രി ആൻഡ് ഓഫിസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആൻഡ് മലയാളം) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/പ്ലസ്ടു/എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടിക വര്‍ഗ, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് നിയമാനുസൃതമായ ഫീസാനുകൂല്യങ്ങള്‍ ലഭിക്കും. ഫോണ്‍: 6238157972. വൈദ്യുതി മുടങ്ങും കാട്ടിക്കുളം: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആലത്തൂര്‍, വെള്ളാഞ്ചേരി, ചെമ്പകമൂല, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേരിയംകൊല്ലി, മുണ്ടക്കുറ്റി, താഴെയിടം, ശാന്തിനഗര്‍, ബി.എസ്.എന്‍.എല്‍ എന്നീ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവിക്കല്‍, പുതിയൂര്‍ തോണിക്കടവ് ബാവലി, മീന്‍കൊല്ലി എന്നീ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.