സുൽത്താൻ ബത്തേരി: മാനന്തവാടി രൂപത സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭവനരഹിതരായ 100 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആദ്യ വീടിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11ന് രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം അരിവയലിൽ നിർവഹിക്കും. മാനന്തവാടി രൂപതയുടെ സോഷ്യൽ സർവിസ് വിഭാഗമായ ഡബ്ല്യു.എസ്.എസും ബയോവിൻ അഗ്രോ റിസർച് സൻെററും ചേർന്നാണ് ഭവനനിർമാണത്തിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുന്നത്. ഒരു വീടിന് കുറഞ്ഞത് ഏഴു ലക്ഷം രൂപയാണ് ചെലവ്. ഭൂമിയില്ലാത്തവർക്ക് അത് കണ്ടെത്തിയതിനു ശേഷമാണ് വീട് നിർമിക്കുന്നത്. അപേക്ഷകർ പൂർണ യോഗ്യരെന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് വീട് അനുവദിക്കുക. ഫാ. ജെയിംസ് പുത്തൻപറമ്പിൽ, ഫാ. ഷാന്റോ കാരാമ്മയിൽ, ഫാ. ജോർജുകുട്ടി കണിപ്പയിൽ, ജോൺസൺ മെഴുകനാൽ, ബിനു പുത്തൻപറമ്പിൽ, സണ്ണി നെടുംകല്ലേൽ, ജോയി കൈനിക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. cap മാനന്തവാടി രൂപത സുവർണ ജൂബിലി വർഷത്തോടനുബന്ധിച്ച് നിർമിക്കുന്ന വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.