നോക്കുകുത്തിയായി പൊതു ശൗചാലയം

മാനന്തവാടി: ഉദ്ഘാടനം കഴിഞ്ഞ് ഏഴു വർഷം പിന്നിട്ടിട്ടും പൊതുശൗചാലയം പ്രവർത്തനമാരംഭിച്ചില്ല. നിരവധി പേർക്ക് ഉപകാരപ്രദമാകേണ്ട ശൗചാലയമാണ് തുറന്നു പ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നത്. 2015ലാണ് സ്വച്ഛ് ഭാരത് ശുചിത്വ മിഷന്റെ ഭാഗമായി വള്ളിയൂർക്കാവ് ക്ഷേത്രത്തിനു സമീപത്തായി 25 ലക്ഷം രൂപ ചെലവിൽ വിശ്രമമന്ദിരം കം ടോയ്‍ലറ്റ് കോംപ്ലക്സ് നിർമിച്ചത്. 20ഓളം ശുചിമുറികളും ഇവിടെ സജ്ജീകരിച്ചിരുന്നു. ഈ കെട്ടിടം കാടുമൂടി ഉപയോഗശൂന്യമായി സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. വാഹനയാത്രക്കാർ, വിനോദസഞ്ചാരികൾ, സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ളവർ, ക്ഷേത്രദർശനത്തിനെത്തുന്ന വിശ്വാസികൾ, കാൽനടക്കാർ തുടങ്ങി നിരവധി പേർക്ക് ഉപകാരപ്രദമാകേണ്ട കമ്യൂണിറ്റി ടോയ്‍ലറ്റാണ് നാശോന്മുഖമായി മാറിയിരിക്കുന്നത്. കെട്ടിടത്തിലെ ജനൽ ചില്ലുകളെല്ലാം തകർന്ന നിലയിലാണ്. ശൗചാലയം തുറന്നുപ്രവർത്തിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചരിത്രപ്രസിദ്ധമായ വള്ളിയൂർക്കാവ് ഉത്സവം ആരംഭിക്കാനിരിക്കെ ശൗചാലയം ഉപയോഗയോഗ്യമാക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്. cap വള്ളിയൂർക്കാവ് റോഡിലെ ശൗചാലയം കാടുമൂടിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.