സുൽത്താൻ ബത്തേരി: കോളേരി ശ്രീ നാരായണ ഷൺമുഖ ക്ഷേത്രത്തിലെ 23 മുതൽ മാർച്ച് ഒന്നുവരെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പതിവിൽനിന്ന് വ്യത്യസ്തമായി ക്ഷേത്രഭാരവാഹികളില്ലാതെ നാട്ടുകാരുടെ കമ്മിറ്റിയാണ് ഇത്തവണ ആഘോഷം നടത്തുന്നത്. 23ന് രാവിലെ കൊടിയേറ്റ് നടക്കും. തുടർന്ന് കലവറ നിറക്കൽ. മാർച്ച് ഒന്നിന് വൈകീട്ട് ഏഴിന് താലം, എട്ടിന് ശീവേലി. കോവിഡ് പ്രതിസന്ധി കാരണം ഇത്തവണ കലാപരിപാടികൾ ഒരുക്കിയിട്ടില്ല. ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ജി. സിബിൽ, കൺവീനർ മോഹനൻ ഇടമനക്കുളം, സുബി കൊന്നക്കൽ, മേൽശാന്തി ബി. ബബീഷ്, കെ. നാരായണൻ മാസ്റ്റർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.