നീലഗിരിയിൽ ഡി.എം.കെ മുന്നണി തൂത്തുവാരി

എ.ഐ.എ.ഡി.എം.കെ ഒറ്റപ്പെട്ട വാർഡുകളിൽ മാത്രം ഗൂഡല്ലൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മിക്ക വാർഡുകളിലും ഭരണകക്ഷിയായ ഡി.എം.കെ -കോൺഗ്രസ് മുന്നണി സ്ഥാനാർഥികൾക്ക് ജയം. നീലഗിരിയിലെ നാലു നഗരസഭകളിലും 11 ടൗൺ പഞ്ചായത്തുകളിലും ഭൂരിപക്ഷം വാർഡുകളും ഡി.എം.കെ കോൺഗ്രസ് ഉൾപ്പെട്ട ഐക്യ ജനാധിപത്യ പുരോഗമന മുന്നണി തൂത്തുവാരി. ഗൂഡല്ലൂർ നഗരസഭയിലെ 21വാർഡിൽ ഡി.എം.കെ -11 കോൺഗ്രസ് -3, സി.പിഎം-1,ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് -1, എ.ഐ.എ.ഡി.എം.കെ -1,സ്വതന്ത്രർ-4 എന്നിങ്ങനെയാണ് വിജയിച്ചത്. നഗരസഭയുടെ ഒമ്പതാം വാർഡിലെ ഡി.എം.കെ സ്ഥാനാർഥിയും മുൻ നഗരസഭ ചെയർമാനും ഡി.എം.കെ സംസ്ഥാന സമിതി അംഗവുമായ എം. പാണ്ഡ്യരാജ് പരാജയപ്പെട്ടു. എ.ഐ.എ.ഡി.എം.കെയുടെ ഗൂഡല്ലൂർ നഗര സെക്രട്ടറിയും മുൻ കൗൺസിലറുമായ അനൂപ്ഖാനോട് പകുതിയിലേറെ വോട്ടിലാണ് പരാജയപ്പെട്ടത്. അനൂപ്ഖാന് 639 വോട്ടും പാണ്ഡ്യരാജിന് 305 വോട്ടും ലഭിച്ചു.അതേസമയം എ.ഐ.എ.ഡി.എം.കെ എല്ലാ വാർഡുകളിലും തനിച്ച് മത്സരിച്ചെങ്കിലും അനൂപിന്റെ വിജയം മാത്രമാണ് അവകാശപ്പെടാനുള്ളത്. അനൂപിന്റെ വിജയം പാർട്ടി പ്രവർത്തകർ ടൗണിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു. ഗൂഡല്ലൂർ വാർഡ് ഒന്നിൽ എസ്. ശിവരാജ്(കോൺ),രണ്ടാം വാർഡിൽ ജെ. ഷക്കീല ( മുസ്‍ലിം ലീഗ്), മൂന്നിൽ എസ്. ഇളങ്കോ (സ്വത.), നാലാം വാർഡിൽ ആർ. രാജു(കോൺ).അഞ്ചാം വാർഡിൽ പി.പി. വർഗിസ് (സ്വത.),ആറാം വാർഡിൽ എം. ഉഷ(ഡി.എം.കെ),ഏഴാം വാർഡിൽ കെ. സത്യശീലൻ(ഡി.എം.കെ),എട്ടാം വാർഡിൽ ആർ. കൗസല്യ (ഡി.എം.കെ )ഒമ്പതിൽ അനൂപ്ഖാൻ(എ.ഐ.എ.ഡി.എം.കെ), പത്തിൽ എ. ഉസ്മാൻ(കോൺ.), പതിനൊന്നിൽ എൽ. ധനലക്ഷ്മി (ഡി.എം.കെ).പന്ത്രണ്ടാം വാർഡിൽ എസ്. പരിമള(ഡി.എം.കെ ),പതിമൂന്നിൽ കെ. ശകുന്തളദേവി (ഡി.എം.കെ), പതിനാലിൽ ആർ. ജയലിംഗ (സ്വത. ), പതിനഞ്ചിൽ കെ. രാജേന്ദ്രൻ(ഡി.എം.കെ), പതിനാറിൽ എ. ആബിദ ബീഗം (ഡി.എം.കെ),പതിനേഴിൽ എൻ. വെന്നിലാ(ഡി.എം.കെ),യുടെ 489വോട്ട് നേടി വിജയിച്ചു. 18 വാർഡിൽ എ. മുംതാജ് (ഡി.എം.കെ ),പത്തൊമ്പതിൽ എസ്. നിർമൽ(ഡി.എം.കെ), ഇരുപതിൽ ലീല വാസു (സി.പി.എം),ഇരുപത്തിയൊന്നിൽ ആർ. ആഗ്നസ് കലൈവാണി (സ്വാത ) എന്നിവർ തെരഞ്ഞെടുത്തു. കഴിഞ്ഞതവണ എ.ഐ.എ.ഡി.എം.കെയുടെ ഭരണമാണ് ഗൂഡല്ലൂരിൽ ഉണ്ടായിരുന്നത്. ഇവരുടെ ചെയർമാൻ പട്ടികവർഗക്കാരിയുമായ രമക്ക് 45 വോട്ടുകളാണ് ഇത്തവണ സ്വതന്ത്രരായി നിന്ന് മത്സരിച്ചപ്പോൾ ലഭിച്ചത്. GDR DMK:ഗൂഡല്ലൂർ നഗരസഭ പിടിച്ചടക്കിയ ആഹ്ലാദം പ്രകടിപ്പിക്കുന്ന ഡി.എം.കെ പ്രവർത്തകരും വിജയിച്ച സ്ഥാനാർഥികളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.