പ്ലാസ്റ്റിക് വസ്തുക്കളടക്കം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിൽനിന്ന് സഹകരിക്കണം -കലക്ടർ

ഗൂഡല്ലൂർ: വന്യമൃഗങ്ങൾക്ക് ഭീഷണി ഉയർത്തുംവിധം പ്ലാസ്റ്റിക് വസ്തുക്കൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതിൽനിന്ന് ടൂറിസ്റ്റുകളും പൊതുജനങ്ങളും സഹകരിക്കണമെന്ന് കലക്ടർ എസ്.പി. അംറിത്ത് അഭ്യർഥിച്ചു. ഊട്ടി മുതൽ കുന്നൂർ, കല്ലാർ വരെയുള്ള റെയിൽ പാളങ്ങളിൽ സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം, കുന്നൂർ നഗരത്തിലെ റെയിൽവേ ട്രാക്കിന് സമീപത്തുള്ള വീടുകളിൽനിന്നും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, എന്നിവ ഭക്ഷിക്കാൻ കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ഇറങ്ങുകയാണ്. ഇതു മൃഗങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ട്രാക്കിലെ പ്ലാസ്റ്റിക് മാലിന്യവും മറ്റും ശേഖരിച്ച് വൃത്തിയാക്കി അതി​ന്റെ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കണമെന്ന് ഹൈകോടതി മധുര ബെഞ്ചിന്റെ ഉത്തരവുണ്ട്. ഇതിന്റെ ഭാഗമായി റെയിൽ പാളങ്ങളിൽ ശുചീകരണ പ്രവൃത്തികൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ രണ്ടുദിവസം മാസ് കാമ്പയിൻ നടത്തുന്നത്. ജില്ല റവന്യൂ ഓഫിസർ കീർത്തി പ്രിയദർശിനിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികളും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളും സന്നദ്ധ സംഘടന പ്രവർത്തകർ അടക്കമുള്ളവർ ഊട്ടി മുതൽ കല്ലാർവരെയുള്ള ട്രാക്കിലെ വസ്തുക്കളും മറ്റും ശേഖരിച്ച് വൃത്തിയാക്കിയ ശുചീകരണ പ്രവൃത്തിയുടെ റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കേണ്ടതുണ്ട്. അതിനാൽ ഇനി മുതൽ പൊതുജനങ്ങളും ടൂറിസ്റ്റുകളും റെയിൽവേ ട്രാക്കിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വലിച്ചെറിയുന്നത് നിർത്തി സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. GDR DRO 1: ഊട്ടി മുതൽ കല്ലാർ വരെയുള്ള റെയിൽവേ ട്രാക്കിലെ പ്ലാസ്റ്റിക് മാലിന്യമടക്കം ശേഖരിച്ച് വൃത്തിയാക്കുന്ന മാസ് കാമ്പയിൻ സംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.