കൽപറ്റ: ഉരുൾ ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവന്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം 2024 കൽപറ്റ ബൈപ്പാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ 29ന് തുടങ്ങുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയോടു കൂടി അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്ത് ഡിസംബർ 31 വരെയാണ് പുഷ്പോത്സവം നടത്തുന്നത്. വൈകുന്നേരങ്ങളിൽ പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും ഉണ്ടാകും.
എല്ലാ ദിവസവും ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരേയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതലുമാണ് പുഷ്പോത്സവം. 29ന് വൈകീട്ട് അഞ്ചിന് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ പുഷ്പോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. വെള്ളാർ മല, മുണ്ടക്കൈ സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും സംഘാടകരുടെ ചിലവിൽ പുഷ്പോത്സവത്തിനെത്തിച്ച് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ അഫ്സൽ കുറ്റ്യാടി, സലാം കൽപറ്റ, സലീം കൈനിക്കൽ, ഷൗക്കത്ത് പാഞ്ചിളി, എസ്. വിക്രം ആനന്ദ്, പി.പി. സെൽവരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.