മാനന്തവാടി: നവീകരണത്തിനു ശേഷം തുറന്നുകൊടുത്ത മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ കൂടുതല്‍ കലാ-സാംസ്‌കാരിക പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ നിര്‍മിക്കുന്ന ഓപൺ എയര്‍ ഓഡിറ്റോറിയത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. ഒ.ആര്‍. കേളു എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും 25 ലക്ഷം രൂപ മുടക്കിയാണ് ഓഡിറ്റോറിയം നിര്‍മിക്കുന്നത്. നഗരത്തില്‍നിന്നും വിട്ടുമാറി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി ഒരു പൊതുഇടം നിര്‍മിക്കണമെന്ന എം.എല്‍.എയുടെ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഓഡിറ്റോറിയത്തോടനുബന്ധിച്ച് ഗ്രീന്‍ റൂം, ടോയ്‌ലറ്റ്, ശബ്ദ-വെളിച്ച സംവിധാനങ്ങള്‍ എല്ലാം സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗമാണ് പദ്ധതി നിര്‍വഹണ ഏജന്‍സി. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മാനന്തവാടിയുടെ സായാഹ്നങ്ങളെ ഈ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. photo നിർമാണം പുരോഗമിക്കുന്ന പഴശ്ശിപാർക്ക് ഓഡിറ്റോറിയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.