സമൂഹ നോമ്പുതുറയും ആദരിക്കലും

ഊട്ടി: ഊട്ടി മർകസിന്റെ കീഴിൽ സമൂഹ നോമ്പുതുറയും മദ്റസ പൊതു പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥിനികളെ ആദരിക്കലും നടത്തി. ഊട്ടിമർകസിൽ നടന്ന പരിപാടിയിൽ സ്വാദിഖ് ബാഷ അധ്യക്ഷതവഹിച്ചു. എസ്.ജെ.എം സംസ്ഥാന സെക്രട്ടറി ഹാജി നാസർ ഹിഷാമി ഉദ്ഘാടനം ചെയ്തു. ബദറുദ്ദീൻ ഹസറത്ത് പ്രാർഥന നടത്തി. ജില്ല കലക്ടർ അംറിത്ത് വിദ്യാർഥിനിക്കുള്ള സമ്മാനം വിതരണം ചെയ്തു. നീലഗിരി എസ്.പി ആഷിസ് റാവത്, മതസൗഹാർദ സമിതി ജില്ല പ്രസിഡൻറ് കൃഷ്ണൻ സെക്രട്ടറി മുഹമദാലി ഹാജി, ഖജാഞ്ചി മെക്കൻസി ഗോപാൽ സ്വാമി, ഫാദർ ലിയോൺ തുടങ്ങിയവർ സംബന്ധിച്ചു. ഉമ്മർ അൽഹസനി സ്വാഗതവും കെ.സി. കുമാരസ്വാമി നന്ദിയും പറഞ്ഞു. ഇസ്​ലാമിക് എജുക്കേഷൻ ബോർഡിന്റെ കീഴിൽ നടന്ന പൊതു പരീക്ഷയിൽ പ്ലസ്ടു, പത്ത് ക്ലാസുകളിൽ ഉന്നത വിജയം നേടിയവർക്കാണ് സമ്മാനം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.