ഗ്രാമസഭ ചേർന്നു

ഗൂഡല്ലൂർ: തമിഴ്നാട് സ്വകാര്യ വന സംരക്ഷണ നിയമത്തിലുൾപ്പെട്ട (ടി.എൻ.പി.പി.എഫ്) ഭൂമിയിൽ ക്രയവിക്രയം നടത്തുന്നതിന് അനുമതി വേഗത്തിലാക്കണമെന്ന് ശ്രീമധുര ഗ്രാമപഞ്ചായത്ത് ഗ്രാമസഭ യോഗം ആവശ്യപ്പെട്ടു. നിയമംമൂലം പാവപ്പെട്ടവർ അടക്കമുള്ളവർക്ക് വൈദ്യുതി ലഭിക്കാനും വീടുനിർമാണം, നമ്പർ എന്നിവക്കെല്ലാം ബുദ്ധിമുട്ട് നേരിടുകയാണ്. അപേക്ഷ നൽകിയാൽ വൈകാതെ അനുമതി നൽകണമെന്ന് സഭ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സുനിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂനിയൻ അധികൃതരും കൗൺസിലർമാരും പൊതുജനങ്ങളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.