കന്നുകാലികളെ വളർത്താനുള്ള അനുമതി തുടരണം -ഗ്രാമസഭ

ഗൂഡല്ലൂർ: ആദിവാസികളടക്കമുള്ളവരുടെ ഉപജീവനമാർഗമായ കാലികളെ വളർത്തൽ അനുമതി തുടരണമെന്ന് നെല്ലാക്കോട്ട ഗ്രാമപഞ്ചായത്ത് ഗ്രാമസഭ യോഗത്തിൽ ആവശ്യം ഉന്നയിച്ചു. ഉണ്ണികമ്മു (കോൺ), യോഹന്നാൻ (സി.പി.എം) എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. വീടുനിർമാണത്തിനുള്ള അനുമതിയും വീട്ടു നമ്പർ അനുവദിക്കുന്നത് പഞ്ചായത്തിന് അധികാരം നൽകണമെന്നും അഞ്ചേക്കറിൽ താഴെയുള്ള ഭൂമികളുടെ ക്രയവിക്രയത്തിന് അനുമതി നൽകണമെന്നും ആദിവാസികൾ അല്ലാത്തവർക്കും ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പ്രധാന ആവശ്യമായി സഭ ആവശ്യം അംഗീകരിച്ച് തീരുമാനം പാസാക്കി. കാലികളെ മേയ്ക്കുന്നതിനെതിരെ നിരോധനം ഏർപ്പെടുത്തിയ ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ് കാലിവളർത്തൽ പ്രശ്നം സഭയിൽ ഉയർന്നത്. അമ്പലമൂലയിൽ നടന്ന ഗ്രാമസഭ യോഗത്തിൽ പഞ്ചായത്ത് ചെയർപേഴ്സൻ ടർമിള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യൂനിയൻ ചെയർമാൻ കീർത്തന, ബി.ഡി.ഒ ശ്രീധർ, എ.ബി.ഡി.ഒ അശോക്പാണ്ഡ്യൻ മറ്റ് അധികൃതരും കൗൺസിലർമാരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.