എച്ച്.പി.എഫ് ജീവനക്കാരുടെ പിടിച്ചെടുത്ത ശമ്പളം തിരിച്ചുനൽകണം -സുപ്രീംകോടതി

ഊട്ടി: ഹിന്ദു നഗറിലെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിം ഫാക്ടറിയിൽ നിന്ന് സ്വയം വിരമിക്കൽ പദ്ധതിയുടെ ഭാഗമായി പിരിഞ്ഞുപോയ ജീവനക്കാരിൽനിന്ന് മാനേജ്മൻെറ് പിടിച്ചെടുത്ത ലക്ഷങ്ങൾ തിരിച്ചുനൽകണമെന്ന ചെന്നൈ ഹൈകോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു. ഇതോടെ 752 പേർക്കാണ് പിരിഞ്ഞുപോകൽ ആനുകൂല്യത്തിൽനിന്ന് പിടിച്ചെടുത്ത തുക തിരികെ ലഭിക്കുക. സ്വയംവിരമിക്കൽ പദ്ധതി പ്രകാരം പിരിഞ്ഞു പോകുന്നവർക്ക് 182 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. ഇതിൽനിന്നാണ് ഇടക്കാല ആശ്വാസ തുക എന്ന പേരിൽ ലക്ഷങ്ങൾ പിടിച്ചെടുത്തത്. 2013ലാണ് ജീവനക്കാരും ഓഫിസർമാരും അടക്കമുള്ള സംഘടനകൾ പിടിച്ചെടുത്ത തുക തിരികെ നൽകണമെന്ന ആവശ്യവുമായി ചെന്നൈ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്. സുപ്രീംകോടതി വിധി വന്നതോടെ താനടക്കമുള്ള ഓഫിസർമാർക്കും മറ്റു ജീവനക്കാർക്കും പിടിച്ചെടുത്ത ആനുകൂല്യതുക തിരികെ ലഭിക്കുമെന്ന് എച്ച്.പി.എഫ് മുൻ ജീവനക്കാരനും സാമൂഹികപ്രവർത്തകയുമായ ഹംസ 'മാധ്യമ'ത്തോട് പറഞ്ഞു. തന്റെ ആനുകൂല്യ തുകയിൽനിന്ന് എട്ടു ലക്ഷത്തോളം രൂപയാണ് മാനേജ്മൻെറ് പിടിച്ചെടുത്തതെന്നും ഹംസ വ്യക്തമാക്കി. ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമുകളും എക്സ്റേ ഫിലിമുകളുമാണ് ഇവിടെ നിർമിച്ചിരുന്നത്. ഓഫിസർമാരും മറ്റു ജീവനക്കാരുമടക്കം 5500 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഡിജിറ്റൽ കാമറകൾ വിപണി കീഴടക്കിയതോടെയാണ് കമ്പനി പൂട്ടിയത്. GDR HPF:അടച്ചുപൂട്ടിയ ഊട്ടി ഹിന്ദു നഗറിലെ ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിം ഫാക്ടറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.