വ്യാപാരിദിനാചരണം: ഗൂഡല്ലൂരിൽ കടകൾ അടച്ചിട്ടു

ഗൂഡല്ലൂർ: വ്യാപാരിദിനാചരണത്തോടനുബന്ധിച്ച് ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിൽ ഭൂരിപക്ഷം കടകൾ അടഞ്ഞുകിടന്നു. വിനോദസഞ്ചാരികൾ വർധിച്ചതോടെ ഹോട്ടൽ ബേക്കറി ഓണേഴ്സ് അസോസിയേഷൻ തീരുമാനപ്രകാരം ഭോജനശാലകളും ബേക്കറികളും തുറന്നുപ്രവർത്തിച്ചു. നീലഗിരി ടൂറിസ്റ്റ് വിനോദസഞ്ചാരകേന്ദ്രമായതിനാൽ കടയടപ്പ് വേണ്ടെന്ന് വ്യാപാരി സംഘം അറിയിച്ചിരുന്നെങ്കിലും ഈ വിവരം കൃത്യമായി വ്യാപാരികൾക്കിടയിൽ എത്തിപ്പെട്ടില്ല എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ പലചരക്കുകട, പച്ചക്കറി, മത്സ്യം, മാംസം, തുണിക്കടകൾ, സ്വർണക്കടകൾ എന്നിവ പൂർണമായും അടഞ്ഞുകിടന്നു. എന്നാൽ, ടൂറിസ്റ്റുകളുടെ കാര്യം പരിഗണിച്ചാണ് ഹോട്ടലുകളും ചായക്കടകളും ബേക്കറികളും പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഗൂഡല്ലൂർ ഹോട്ടൽ ആൻഡ് ബേക്കറി അസോസിയേഷൻ ഭാരവാഹികളായ മുഹമ്മദ് സഫി, പീറ്റർ, മണി എന്നിവർ പറഞ്ഞു. GDR SHOP: ഗൂഡല്ലൂർ നഗരത്തിലെ പലചരക്ക്- പച്ചക്കറി കടകൾ വ്യാപാരിദിനത്തിൽ ബുധനാഴ്ച അടച്ചിട്ടപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.