വെള്ളമുണ്ട: പുഴയെ അറിയാൻ പുഴയിലൂടെയുള്ള പഠനയാത്ര വേറിട്ട അനുഭവമായി. തെളിനീര് ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി തൊണ്ടർനാട് പഞ്ചായത്തിലാണ് പുഴയെ അറിയാൻ പുഴയിൽകൂടി മാത്രം സഞ്ചരിച്ചുകൊണ്ടുള്ള പഠന യാത്ര നടത്തിയത്. തൊണ്ടർനാട് പഞ്ചായത്ത് ജനപ്രതിനിധികൾ, തൊണ്ടർനാട് എം.ടി.ഡി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി, എസ്.പി.സി വിദ്യാർഥികൾ, അധ്യാപകർ, വനം വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് മക്കിയാടുനിന്നും പുഴയിലൂടെ മൂന്നു കിലോമീറ്ററോളം നടന്ന് മീൻമുട്ടി വെള്ളച്ചാട്ടംവരെ യാത്രചെയ്തത്. വെള്ളത്തിലൂടെയും പാറക്കെട്ടുകൾ മറികടന്നുമുള്ള യാത്ര വേറിട്ട അനുഭവമായി. സഞ്ചാരിസംഘത്തിനുള്ള കുടിവെള്ളവും ലഘു ഭക്ഷണങ്ങളും ഉച്ചഭക്ഷണവും ഗ്രാമപഞ്ചായത്ത് ഒരുക്കിയിരുന്നു. യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.കെ. ശങ്കരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.ജെ. കുസുമം, കെ.എ. മൈമൂനത്ത്, കെ. ഗണേശൻ, എം.എം. ചന്തു, ആമിന സത്താർ, സിനി തോമസ്, പി. ഏലിയാമ്മ, പ്രീതാരാമൻ, വനപാലകരായ അനീഷ് ബാബു, കെ. പ്രജീഷ്, അധ്യാപകരായ അനൂപ്, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. TUEWDL1 പുഴയെ അറിയാൻ പഠനയാത്രയുടെ ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബിക ഷാജി നിർവഹിക്കുന്നു ദേശീയ സമ്പാദ്യ പദ്ധതി ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതി -ധനമന്ത്രി കേരളത്തില്‍ ഒരു വര്‍ഷം 5000 കോടിയുടെ നിക്ഷേപ സമാഹരണം കൽപറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളില്‍ ഒന്നാണെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്‍റെ കേരളം മെഗാ പ്രദര്‍ശന നഗരിയിലെ സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയ സമ്പാദ്യ 'പദ്ധതികളും നിക്ഷേപ സമാഹരണ സാധ്യതകളും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. 5000 കോടിയോളം രൂപ കേരളത്തിന്‍റെ വിവിധ മേഖലകളില്‍നിന്ന് ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ ഒരു വര്‍ഷം ശേഖരിക്കാനാകുന്നു. ഏജന്‍റുമാര്‍ക്ക് ന്യായമായ കമീഷന്‍, നിക്ഷേപകര്‍ക്ക് സാധാരണ ബാങ്കുകളില്‍നിന്ന് കിട്ടുന്നതിനെക്കാള്‍ പലിശയും ആനുകൂല്യങ്ങളും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. നികുതിയില്‍ ഇളവു കിട്ടുന്ന പല സ്‌കീമുകളും പദ്ധതിയിലുള്ളത് നികുതിദായകര്‍ക്ക് ആശ്വാസമാണ്. കൊച്ചുകുട്ടികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രാധാന്യം കൊടുക്കുന്ന സ്‌കീമുകളുണ്ട്. സമ്പാദ്യപദ്ധതിയെ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാറുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഇത്തരം പൊതുപദ്ധതികളെ ജനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. കൽപറ്റ ഡിവിഷൻ അസി. സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ് രാകേഷ് രവി സെമിനാറിൽ വിഷയാവതരണം നടത്തി. ധനകാര്യ ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് ഡയറക്ടർ എസ്. മനു അധ്യക്ഷത വഹിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ജില്ല ഓഫിസ് അസിസ്റ്റന്‍റ് ഡയറക്ടർ കെ.കെ. റുഖിയ, എം.പി.കെ.ബി.വൈ ഏജന്‍റ് പി.സി. അജിത കുമാരി, ജില്ല ഫിനാൻസ് ഓഫിസർ എ.കെ. ദിനേശൻ, അസി. ജില്ല പോസ്റ്റ്മാസ്റ്റർ വർക്കി തുടങ്ങിയവർ സംസാരിച്ചു. TUEWDL2 കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്‍റെ കേരളം മെഗാ പ്രദര്‍ശന നഗരിയിലെ സെമിനാര്‍ ഓണ്‍ലൈനായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു മുട്ടിൽ യതീംഖാന ഒയാസിസ് യൂത്ത് കോൺക്ലേവ് മുട്ടിൽ: സാമൂഹിക പ്രതിബദ്ധതയുള്ള യുവത്വം കാലത്തിന്‍റെ ആവശ്യമാണെന്ന് നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു. വയനാട് മുസ്‌ലിം യതീംഖാനയുടെ യുവജന വിഭാഗമായ ഒയാസിസ് സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യതീംഖാനയുടെ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ഒയാസിസ് എന്ന യുവജന വിഭാഗം രൂപവത്കൃതമായത്. ജില്ലയിലെ വിവിധ മഹല്ലുകളിൽനിന്നുള്ള യുവജന പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ റാഷിദ് ഗസാലി കൂളിവയൽ, കണ്ണൂർ റൂറൽ അഡീഷനൽ എസ്.പി പ്രിൻസ് എബ്രഹാം, ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. പ്രിയ സേനൻ എന്നിവർ സംസാരിച്ചു. സമാപന സംഗമത്തിൽ ഒയാസിസ് പ്രസിഡന്‍റ് നൗഷാദ് ഗസാലി അധ്യക്ഷത വഹിച്ചു. ഓർഫനേജ് ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്‍റ് കെ.കെ. അഹമ്മദ് ഹാജി, ട്രഷറർ പി.പി. അബ്ദുൽ ഖാദർ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, പി.കെ. അബൂബക്കർ, അഡ്വ. കെ. മൊയ്തു, മായൻ മണിമ, മുഹമ്മദ് ഷാ മാസ്റ്റർ, മുജീബ് ഫൈസി എന്നിവർ സംസാരിച്ചു. ഒയാസിസ് ജനറൽ സെക്രട്ടറി വി.പി.സി. ലുഖ്മാനുൽ ഹകീം സ്വാഗതവും ട്രഷറർ അബ്ദുല്ല മണത്തല നന്ദിയും പറഞ്ഞു. വിവിധ സെഷനുകൾ ഒയാസിസ് ഭാരവാഹികളായ സി.എച്ച്. ഫസൽ, സമദ് കണ്ണിയൻ, മുനീർ വടകര, ജംഷീദ് മാസ്റ്റർ, സി.കെ. മുസ്തഫ, സ്വഫ്‍വാൻ വെള്ളമുണ്ട, ഷാജി കുന്നത്ത്, ഇ.പി. ജലീൽ, സാലിഹ് ദയരോത്ത് എന്നിവർ നിയന്ത്രിച്ചു. TUEWDL3 വയനാട് മുസ്‌ലിം യതീംഖാനയുടെ യുവജന വിഭാഗമായ ഒയാസിസ് സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.