മാനന്തവാടി: പഴശ്ശിരാജ അനുസ്മരണത്തിൻെറ ഭാഗമായി രണ്ടാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തലക്കൽ ചന്തു ദിനമായ 15ന് തുടങ്ങി 30ന് പഴശ്ശി അനുസ്മരണത്തോടെയാണ് ഇത്തവണത്തെ അനുസ്മരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മാനന്തവാടി താലൂക്കിലെ തദ്ദേശസ്ഥാപനങ്ങൾ, ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ. അമ്പെയ്ത്ത് മത്സരം, സ്കൂൾ-കോളജ് വിദ്യാർഥികൾക്കായ് ഉപന്യാസ മത്സരം, ചിത്രരചന മത്സരം, ഓൺലൈൻ ക്വിസ് മത്സരം, സാംസ്കാരിക പ്രഭാഷണം തുടങ്ങിയവയും നവംബർ 30ന് പഴശ്ശി കുടീരത്തിൽ പുഷ്പാർച്ചന, സ്മൃതിയാത്ര, അനുസ്മരണ സമ്മേളനം തുടങ്ങിയവയും നടക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പബ്ലിസിറ്റി കൺവീനർ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, മാർഗരറ്റ് തോമസ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.