പൊതുജന അദാലത്തിൽ 57 അപേക്ഷകൾ ലഭിച്ചു

ഗൂഡല്ലൂർ: ഊട്ടി കലക്ടറേറ്റിൽ തിങ്കളാഴ്ച നടന്ന പൊതുജന അദാലത്തിൽ 57 അപേക്ഷകൾ ലഭിച്ചതായി ജില്ല കലക്ടർ എസ്.പി. അംറിത്ത് വാർത്തക്കുറിപ്പിൽ അറിയിച്ചു. അപേക്ഷകളിൽ ഉടനടി നടപടി സ്വീകരിക്കാനും കാരണമില്ലാതെ അപേക്ഷകൾ തള്ളരുതെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകൾക്ക് മുൻഗണന നൽകണമെന്നും കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പട്ടയം, വൈദ്യുതി, വീട്ടുനമ്പർ നമ്പർ, മറ്റ് പൊതു ആവശ്യങ്ങളായ റോഡ്, നടപ്പാത, തെരുവുവിളക്ക് ഉൾപ്പെടെയുള്ള അപേക്ഷകളും ബാങ്ക് വായ്പ, വിദ്യാഭ്യാസ വായ്പ എന്നീ അപേക്ഷകളും ലഭിച്ചു. ജില്ല ഗ്രാമ വികസന പദ്ധതി ഡയറക്ടർ ജയരാമൻ ഉൾപ്പെടെയുള്ള അധികൃതരും പങ്കെടുത്തു. GDR CLR:തിങ്കളാഴ്ച ഊട്ടി കലക്ടറേറ്റിൽ നടന്ന പൊതുജന അദാലത്തിൽ ജില്ല കലക്ടർ അപേക്ഷകൾ സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.