പെരുന്നാളിന് വയോധികർക്ക് വിരുന്നൊരുക്കി വിദ്യാർഥികൾ മേപ്പാടി: ഭിന്നശേഷിക്കാരും മനോരോഗംകൊണ്ട് പ്രയാസമനുഭവിക്കുന്നവരുമായ വയോധിക സ്ത്രീകൾക്ക് പെരുന്നാൾ ദിനത്തിൽ ഐ.ജി.എം (ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്മെന്റ്) വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി. മേപ്പാടി മേരിലാൻഡ് റിഹാബിലിറ്റേഷൻ സൻെററിലെ അന്തേവാസികളെയാണ് വിരുന്നൂട്ടിയത്. അവശരെ ചേർത്തുപിടിക്കുമ്പോൾ മാത്രമേ ഏത് ആഘോഷവും അർഥപൂർണമാവുകയുള്ളൂവെന്ന് ഐ.ജി.എം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഹസ്ന ഹാസിൽ ഈദ് സന്ദേശത്തിൽ പറഞ്ഞു. ജില്ല പ്രസിഡന്റ് അഫ്രിൻ ഹനാൻ അധ്യക്ഷത വഹിച്ചു. സ്ഥാപനമേധാവി സിസ്റ്റർ സ്റ്റെഫി, സെക്രട്ടറി ആയിശ തസ്നീം, ട്രഷറർ കെ. സന നൗറിൻ, ഫിദ ഫർഹ, ദിജ്മ സൈൻ, ആയിശ ടീച്ചർ, ബഷീർ സ്വലാഹി എന്നിവർ സംസാരിച്ചു. അന്തേവാസികൾ കലാപരിപാടികൾ അവതരിപ്പിച്ചു. THUWDL3 പെരുന്നാൾദിനത്തിൽ ഐ.ജി.എം വയോധികർക്ക് വിരുന്നൊരുക്കിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.