ഉയരത്തിൽ കേമനായി വെണ്ടച്ചെടി

പുൽപള്ളി: 15 അടിയിലേറെ ഉയരമുള്ള വെണ്ടച്ചെടി കൗതുകക്കാഴ്ചയാകുന്നു. പുൽപള്ളി മരകാവ് മാർക്കര മാത്യുവി​െൻറ വീട്ടുമുറ്റത്തെ വെണ്ടയാണ് ഉയർന്നുപൊങ്ങിയത്.

ഒരു വർഷം മുമ്പാണ് വിത്ത് പാകി മുളപ്പിച്ചത്. കൃഷിഭവനിൽ നിന്നു ലഭിച്ച പച്ചക്കറിവിത്തുകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന വിത്തായിരുന്നു ഇത്. വെണ്ടയിൽ ഏറെ വലുപ്പത്തിൽ കായ്കളും ഉണ്ടായിട്ടുണ്ട്. പൂവിനും ഏറെ വലുപ്പമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.