തോൽപ്പെട്ടി: ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി ബംഗളൂരു സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. 0.079 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമായി ബംഗളൂരു ബസവേശ്വര നഗർ സ്വദേശി അശ്വതോഷ് ഗൗഡ (23) ആണ് അറസ്റ്റിലായത്.
തോൽപ്പെട്ടി ചെക്ക് എക്സൈസ് സംഘവും മാനന്തവാടി റേഞ്ചും വയനാട് എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി വെള്ളിയാഴ്ച അർധരാത്രി 12ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇന്നോവ കാറിലെ യാത്രക്കാരിലൊരാളായ പ്രതിയെ മയക്കുമരുന്നുമായി പിടികൂടിയത്. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബി. ബിൽജിത്ത്, പ്രിവന്റിവ് ഓഫിസർമാരായ വി. രാജേഷ്, സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ആർ. വിനോദ്, കെ.യു. ജോബിഷ്, എം.എം. ബിനു, പി. വിപിൻ, എക്സൈസ് ഡ്രൈവർ എം.വി. അബ്ദുൽ റഹീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.