നി​രോ​ധി​ത പു​ക​യി​ല വി​ൽ​പ​ന ന​ട​ത്തി​യ ക​ട

പൊ​ലീ​സ് സീ​ൽ ചെ​യ്യു​ന്നു

നിരോധിത പുകയില വിറ്റ കട പൂട്ടിച്ചു

ഗൂഡല്ലൂർ: നഗര ഹൃദയഭാഗത്ത് നിരോധിത പുകയില വിൽപന നടത്തിയ ചുങ്കത്തെ പ്രീത ഹോട്ടലിനു സമീപം പ്രവർത്തിക്കുന്ന പെട്ടിക്കട പൂട്ടിച്ചു. ഉടമ മഹേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാൻസ്, ഗുഡ്ക പോലുള്ളവ വിൽക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഡിവൈ.എസ്.പി മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. തൊണ്ടിമുതൽ കണ്ടെടുത്തതിനെ തുടർന്നാണ് അറസ്റ്റ്. മറ്റു വ്യാപാരികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ബോധവത്കരണവും നടത്തി.

Tags:    
News Summary - A shop that sold banned tobacco products was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.