വൈത്തിരി: വയനാട് ചുരം റോഡ് ടാറിങ് പൂർത്തീകരിക്കുകയും നവീകരണ പ്രവൃത്തി അന്ത്യഘട്ടത്തിലെത്തുകയും ചെയ്തതോടെ ചുരത്തിൽ വാഹനാപകടങ്ങളുടെ എണ്ണം ദിനേന വർധിക്കുന്നു.
കഴിഞ്ഞ ദിവസം എല്ലാ വാഹനങ്ങൾക്കും യാത്രാനുമതി നൽകിയതോടെ ചുരത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായി. വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയുമാണ് ചെറുതും വലുതുമായ നിരവധി അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് കർണാടക ട്രാൻസ്പോർട്ട് ബസും കാറും ഒമ്പതാം വളവിനു സമീപം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരം റോഡ് തുറന്നതോടെ അമിത ഭാരം കയറ്റിയ ടിപ്പറുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രണ്ടാം വളവിനു സമീപമുണ്ടായ അപകടത്തിൽ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ് പൂർണമായും തകർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.