പുൽപള്ളി: കർഷകരെ ആശങ്കയിലാക്കി പുൽപള്ളിയിലെ പാടശേഖരത്തിൽ ആഫ്രിക്കൻ പായൽ നിറയുന്നു. ചാത്തമംഗലം പാടശേഖരത്തിലെ വാരിശ്ശേരിയിൽ ഉദയെൻറ ഒരേക്കർ വയലിൽ പായൽ നിറഞ്ഞ് നെൽകൃഷിയാകെ നശിച്ചു.
അനുദിനം പായലിെൻറ അളവ് വർധിക്കുകയാണ്. സമീപത്തെ വയലുകളിലേക്കും എത്തുമോ എന്ന ആശങ്കയിലാണ് കർഷകർ.
കൃഷിക്കും ജൈവ വൈവിധ്യത്തിനും ഭീഷണിയാണ് ആഫ്രിക്കൻ പായൽ. വെള്ളത്തിലെ പോഷകാംശം ചോർത്തുന്നതിനാലും ജലോപരിതലത്തിൽ തിങ്ങിക്കൂടി വളർന്ന് സൂര്യപ്രകാശം തടയുന്നതുകൊണ്ടും ജലസസ്യങ്ങൾക്കും മത്സ്യങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും കടുത്ത ഭീഷണിയാണ്.
കഴിഞ്ഞദിവസം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വയലിലെത്തി ഇത് ആഫ്രിക്കൻ പായലാണെന്ന് സ്ഥിരീകരിച്ചു. പായൽ നിറഞ്ഞ വയലിൽ ഇനി രണ്ട് വർഷത്തിനുശേഷം മാത്രമേ നെൽകൃഷിയിറക്കാൻ പറ്റുകയുള്ളൂ.
പായൽ ഇവിടെയെത്തിയത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. ഇത് വയലിൽനിന്ന് നീക്കംചെയ്യാൻ കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.