വൈത്തിരി: വയനാട് ചുരത്തിലൂടെ രാത്രി ഏഴിനു ശേഷം ബസ് സർവിസില്ലാത്തത് യാത്രക്കാരെ വലക്കുന്നു. നവീകരണത്തിനിടെ ചുരത്തിെൻറ വശം ഇടിഞ്ഞതിനാൽ കെ.എസ്.ആർ.ടി.സി നിയന്ത്രിത സർവിസുകൾ മാത്രമാണ് നടത്തുന്നത്.
ഇടിഞ്ഞ സ്ഥലം വരെ പോകുന്ന ബസിലെ യാത്രക്കാരെ മുന്നൂറു മീറ്ററിലധികം നടത്തിക്കൊണ്ടു പോയാണ് മറുവശത്തെ ബസിൽ കയറ്റിവിടുന്നത്.
രാത്രി സമയങ്ങളിൽ ഇതിലൂടെയുള്ള സഞ്ചാരം അപകടമാണെന്ന് വിലയിരുത്തിയാണ് സർവിസ് അവസാനിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു.
കോഴിക്കോട്ടുനിന്ന് വൈകീട്ട് അഞ്ചു വരെയാണ് വയനാട് ഭാഗത്തേക്ക് ബസുള്ളത്. വൈകീട്ട് നിരവധിപേരാണ് വയനാട്ടിലേക്ക് പോകാനായി അടിവാരത്തെത്തുന്നത്. ഇവരെല്ലാം അമിതകൂലി നൽകി ടാക്സി വാഹനങ്ങൾ വിളിക്കേണ്ട അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.