ഊടുവഴികളിലൂടെ മദ്യം ഒഴുകുന്നുപുൽപള്ളി: തെരഞ്ഞെടുപ്പിന് മുമ്പേ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മദ്യത്തിെൻറ കുത്തൊഴുക്ക്. വരുംനാളുകളിൽ അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്ന് ഉറപ്പായതോടെയാണ് ചിലർ വൻതോതിൽ മദ്യം കബനി നദി കടത്തിയും മറ്റും വയനാട്ടിലേക്ക് കൊണ്ടുവരുന്നത്. കേരളത്തെ അപേക്ഷിച്ച് കർണാടകയിൽ മദ്യത്തിന് വിലക്കുറവുണ്ട്. വില കുറഞ്ഞ മദ്യങ്ങളാണ് ഇത്തരത്തിൽ കൂടുതലായി കൊണ്ടുവരുന്നത്.
ആദിവാസി വോട്ടർമാരെയും മറ്റും വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്യം എത്തിക്കുന്നത്.
കർണാടകയിൽനിന്ന് കടത്തിക്കൊണ്ടുവരുന്ന മദ്യം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ രഹസ്യമായി എത്തിക്കുകയാണ്. വേനൽ കടുത്തതോടെ വറ്റിയ കബനി നദിലൂടെ നടന്നാണ് പൊലീസിെൻറ കണ്ണുവെട്ടിച്ച് രാത്രികാലത്ത് മദ്യം കടത്തുന്നത്. ഊടുവഴികളിലൂടെ ഇവ രഹസ്യകേന്ദ്രങ്ങളിൽ എത്തിക്കുകയാണ് പതിവ്. ബൈരൻക്കുപ്പ, മച്ചൂർ, ബാവലി എന്നിവിടങ്ങളിലെത്തിക്കുന്ന മദ്യമാണ് കബനി നദിയിലൂടെയടക്കം വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്.
സുൽത്താൻ ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുൽത്താൻ ബത്തേരി എക്സൈസ് സംഘം കല്ലൂർ, പണപ്പാടി കോളനികളിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിൽ വനത്തിൽ സൂക്ഷിച്ച 10 ലിറ്റർ കർണാടക മദ്യം പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻറിവ് ഓഫിസർ ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എ.എസ്. അനീഷ്, കെ.കെ. വിഷ്ണു, ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.