കല്പറ്റ: സുല്‍ത്താന്‍ ബത്തേരി കോഓപറേറ്റിവ് അര്‍ബന്‍ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ കോഴവാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ. ഡി.സി.സി സെക്രട്ടറി ആര്.പി. ശിവദാസ് എഴുതിയെന്ന് പറയുന്ന കത്തിെൻറ പേരിലാണ് ആരോപണമുന്നയിക്കുന്നത്. എന്നാല്‍, ഈ കത്ത് താനെഴുതിയതല്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയതാണ്.എങ്കിലും, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇത്തരമൊരു ആരോപണം വരുമ്പോള്‍ അതിെൻറ സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
വ്യാജ കത്തിെൻറ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് കത്ത് നല്‍കിയിട്ടുണ്ട്. ആരോപണം മൂന്നംഗ സമിതി അന്വേഷിക്കുന്നുണ്ട്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധിയെന്ന രീതിയിലും വയനാട്ടുകാര്‍ക്ക് എന്നെയറിയാം.
ഒരിക്കലും സത്യപ്രതിജ്ഞ ലംഘനം നടത്തി മുന്നോട്ടുപോകാന്‍ ആഗ്രഹിച്ചിട്ടില്ല. രാഷ്ട്രീയജീവിതത്തില്‍ വ്യക്തിത്വം കളങ്കമില്ലാതെ സംരക്ഷിക്കണമെന്നാണ് ആഗ്രഹം. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. ഒരിക്കലും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിലുള്ള വ്യക്തിയല്ലാത്തതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. തെൻറ ആസ്തി പരിശോധിക്കണം എന്നാവശ്യപ്പെട്ട് ബത്തേരി സി.പി.എം ഏരിയ സെക്രട്ടറി ഒപ്പിട്ട പരാതി മീനങ്ങാടി വിജിലന്‍സിന് കൊടുത്തിട്ടുണ്ട്.
ആ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അനധികൃതമായി എന്തെങ്കിലും സാമ്പാദ്യങ്ങളുണ്ടെങ്കില്‍ കണ്ടെത്തട്ടെയെന്നും അദ്ദേഹം കൽപറ്റയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.