ആദിവാസി യുവാവി​െൻറ അറസ്​റ്റ്​: ജില്ല പൊലീസ് മേധാവി അന്വേഷിക്കണം –മനുഷ്യാവകാശ കമീഷൻ


കൽപറ്റ: കാർ മോഷ്​ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ കസ്​റ്റഡിയിലെടുത്ത് സുൽത്താൻ ബത്തേരി പൊലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ഒരാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. വയനാട് ജില്ല ​െപാലീസ് മേധാവിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. ഡിസംബർ 14ന് കൽപറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിൽ താമസിക്കുന്ന ലീലാ രാഘവൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ലീലയുടെ മകൻ ദീപുവിനെയാണ് നവംബർ അഞ്ചിന് ബത്തേരിയിൽനിന്ന്​ അറസ്​റ്റ്​ ചെയ്തത്.

ഒരു കാറി​െൻറ പിറകിൽ ചാരിനിന്നതി​െൻറ പേരിലാണ് മകനെ അറസ്​റ്റ്​ ചെയ്​തതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന്​ കാർ മോഷ്​ടിച്ച്​ ഓടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനി​െടയാണ്​ ദീപുവിനെ പിടികൂടിയതെന്ന്​ വാദിച്ച ബത്തേരി പൊലീസ്​ വാഹനമോഷണത്തിനു​ കേസെട​ുത്തു. സൈക്കിൾ ഓടിക്കാൻ പോലും അറിയാത്തയാളാണ്​ ദീപുവെന്നും ബത്തേരി പൊലീസി​​േൻറത്​ കള്ളക്കേസാണെന്നും പരാതിയിൽ പറയുന്നു. അന്യായമായി അറസ്​റ്റ്​ ചെയ്​തതി​െനതിരെ തങ്ങൾ ശക്തമായ പ്രതിഷേധമുയർത്തിയപ്പോൾ മീനങ്ങാടി പൊലീസ് സ്​റ്റേഷൻ പരിധിയിൽ നടന്ന രണ്ടു മോഷണങ്ങൾ മക​െൻറ പേരിലാക്കിയതായും ലീല ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ മുന്നിലിട്ട് മകനെ മർദിച്ചതായും പരാതിയിൽ പറയുന്നു.


Tags:    
News Summary - Arrest of tribal youth: District police chief should be probed - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.