കൽപറ്റ: ആസ്പിറേഷനന് ഡിസ്ട്രിക്റ്റ് പദ്ധതിയുടെ സൗജന്യ ദുബൈ എക്സ്പോ കാണാനുള്ള യാത്രക്ക് അശ്മില്‍ ശാസ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച പ്രാഥമിക മത്സര പരീക്ഷയും തുടര്‍ റൗണ്ടുകളും പിന്നിട്ടാണ് തൊണ്ടര്‍നാട് എം.ടി.ഡി.എം എച്ച്.എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ അശ്മില്‍ ഈ നേട്ടം കരസ്ഥമാക്കിയത്. തൊണ്ടര്‍നാട് കോറോം കോരന്‍കുന്നന്‍ മൊയ്തീെൻറയും ലൈലയുടെയും മകനാണ്. സ്കൂൾ തലത്തിലുള്ള ആദ്യ റൗണ്ട് പരീക്ഷക്ക് ശേഷം കല്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ നടന്ന രണ്ടാം റൗണ്ടിൽ 57 പേരാണ് ജില്ലയില്‍നിന്നു പരീക്ഷയെഴുതിയത്.
ഇതില്‍നിന്നും മികവുതെളിയിച്ച ഏഴുപേരെയാണ് പ്രത്യേക പാനലിന് മുന്നിലുള്ള മുഖാമുഖത്തില്‍ പങ്കെടുപ്പിച്ചത്. ഏറ്റവും മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാര്‍ഥിയെ ദുബൈ എക്സ്പോ കാണാനായി തെരഞ്ഞെടുക്കാനുള്ള മുഖാമുഖമാണ് ചൊവ്വാഴ്ച ഉച്ചക്കുശേഷം കലക്ടറേറ്റില്‍ നടന്നത്. ഏറ്റവും കൂടുതല്‍ മാര്‍ക്കും ഗ്രേഡും നേടി ഒമ്പതാം തരത്തില്‍ പഠിക്കുമ്പോള്‍ ദേശീയ ഗണിത ശാസ്ത്രമേളയിലും അശ്മില്‍ കേരളത്തെ പ്രതിനിധാനംചെയ്തിരുന്നു. കുഞ്ഞോം എ.യു.പി സ്കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥിനി ആയിഷയാണ് അശ്മിലിെൻറ സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.