ഊട്ടി: ചെന്നൈയിൽ മന്ത്രിയുടെ വീടിന് സമീപം ആറു സ്ഥലങ്ങളിൽ എട്ടു ബോംബ് വെച്ചിട്ടുണ്ടെന്ന് 108 ആംബുലൻസ് കേന്ദ്രത്തിലേക്ക് വിളിച്ചുപറഞ്ഞ തൊഴിലാളിയെ ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഊട്ടി തമ്പട്ടി ഗ്രാമത്തിലെ ഗണേശനേയാണ്(48) അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ ഇയാൾ ഇടക്കിടക്ക് 108 ആംബുലൻസ് കേന്ദ്രത്തിലേക്ക് വിളിച്ച് തനിക്ക് നെഞ്ചുവേദനയാണെന്നും ഉടൻ ആംബുലൻസ് അയക്കണമെന്നും പറയുന്നത് പതിവാണ്.
തിങ്കളാഴ്ച ഇതുപോലെ ഫോൺവിളിക്കുകയും ചെയ്തു. ആംബുലൻസ് വരാൻ വൈകിയപ്പോഴാണ് വീണ്ടും 108 കേന്ദ്രത്തിലേക്ക് വിളിച്ച് ചെന്നൈയിൽ ആറിടത്ത് ബോംബ് വെച്ചതായി അറിയിക്കുകയും അത് ഉടൻ പൊട്ടുമെന്നും വിളിച്ച് പറഞ്ഞത്. തുടർന്ന് ജില്ല പൊലീസ് മേധാവി സുന്ദരവടിവേലുവിന് വിവരം അറിയിച്ച് അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരമാണ് പൊലീസ് ഇയാളെ തമ്പട്ടി ഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.