വയനാട്: ജില്ലയിൽ പട്ടിപിടുത്തക്കാരെ കിട്ടാനില്ലാത്തത് എ.ബി.സി പദ്ധതിക്ക് തിരിച്ചടിയാകുന്നു. നിലവിൽ ഒന്നോ രണ്ടോ പേരേ ഈ രംഗത്ത് പ്രവർത്തിക്കുന്നുള്ളൂ. സർക്കാർ മാർഗരേഖ അനുസരിച്ച് ഇവർക്ക് എത്ര പണം നൽകാം എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഈ തുകക്ക് വളരെ ദൂരസ്ഥലങ്ങളിൽ നിന്ന് നായ്കളെ പിടിച്ചുകൊണ്ടുവന്ന് വന്ധ്യംകരിച്ച ശേഷം അതേ സ്ഥലത്ത് തിരിച്ചെത്തിക്കാൻ കഴിയാത്തതും ജോലി ഏറ്റെടുക്കുന്നതിൽനിന്ന് ആളുകളെ പിന്നോട്ടടിപ്പിക്കുന്നു.
നിലവിലെ തുകക്ക് എ.ബി.സി കേന്ദ്രത്തിൽനിന്ന് കൂടുതൽ അകലെയല്ലാത്ത പ്രദേശങ്ങളിലെ നായ്ക്കളെ പിടികൂടി എത്തിക്കാൻ മാത്രമേ ഇവർ സന്നദ്ധമാവുകയുള്ളൂ. അതിനാൽ, സുൽത്താൻ ബത്തേരിയിൽനിന്നും ദൂരെയുള്ള പ്രദേശങ്ങളിൽനിന്ന് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനുള്ള നടപടികൾ അവിടെ കേന്ദ്രം പ്രവർത്തനക്ഷമമായാലും വൈകിയേക്കും. ഇതിനടക്കം പരിഹാരമായാണ് േബ്ലാക് തലങ്ങളിൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ നിർദേശം നൽകിയത്.
മാനന്തവാടിയിലും പനമരത്തും എ.ബി.സി കേന്ദ്രങ്ങൾ യാഥാർഥ്യമാവാൻ സമയമെടുക്കുമെന്നതിനാൽ ജനങ്ങളുടെ ദുരിതം അവസാനിക്കാനും കാലമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.