കാല്‍വരി എസ്റ്റേറ്റിലെ മരം മുറി : വയനാടിനു പുറത്തുള്ള റവന്യൂസംഘം അന്വേഷിക്കണം

തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ നിന്നും കോടികള്‍വിലവരുന്ന ഈട്ടിമരവും തേക്കുമരവും മുറിക്കാന്‍ അനുമതി നല്‍കിയതില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ച് മാനന്തവാടി സബ് കലക്ടര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെ, വയനാടിനു പുറത്തുള്ള റവന്യൂസംഘം അന്വേഷിക്കണ ശക്തമാക്കുകയാണ്. എസ്റ്റേറ്റില്‍ റവന്യൂ ഭൂമിയും മിച്ചഭൂമിയും റിസര്‍വ് മരങ്ങളും ഉണ്ടെന്നുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പരാതിക്കാരായ സി.പി.ഐ തിരുനെല്ലി ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.എന്‍. കൃഷ്ണന്‍കുട്ടിയും വയനാട് പ്രകൃതിസംരക്ഷണ സമിതിയും സബ്ബ് കലക്ടറെ രേഖാമൂലം അറിയിച്ചു.

നിയമവിരുദ്ധമായി അനുമതി നല്‍കിയ താലൂക്ക് തഹസില്‍ദാറും അയാളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സര്‍വെയറും കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ജില്ലക്കു പുറത്തുള്ള സര്‍വെ - റവന്യൂ സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ മാത്രമെ സത്യം പുറത്തു വരികയുള്ളു.

സര്‍വെ നമ്പറുകളിലെ മുഴുവന്‍ ഭൂമിയും അളക്കാതെ മിച്ചഭൂമിയും റവന്യൂ ഭൂമിയും കണ്ടത്തൊന്‍ കഴിയില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള ബോധപൂര്‍വ്വമായശ്രമത്തിന്‍െറ ഭാഗമായാണ് സവെയും അന്വേഷണവും പ്രഹസനമാക്കി മാറ്റിയതെന്നാണ് പരാതി. അതിനാല്‍, കേരള ലാന്‍റ് ഇന്‍ഫര്‍മേഷന്‍ മിഷ്യനിലെ സര്‍വെയര്‍മാരെക്കോണ്ട് എസ്റ്റേറ്റ് അളപ്പിക്കാന്‍ നടപടിയുണ്ടാകണം. തണല്‍ ക്രമീകരണത്തിന്ന് മരം മുറിക്കണമെന്ന് നിരന്തരം ശൂപപാര്‍ശ നല്‍കിക്കോണ്ടിരിക്കുന്ന കോഫീ ബോര്‍ഡിലെ ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിക്കേണ്ടതാണെന്നും സബ്ബ് കലക്ടറോട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്‍റ്്്, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Calvary Estate: Wayanad The outside revenue team should investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.