കൽപറ്റ: സംസ്ഥാനങ്ങളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച ജലശക്തി അഭിയാന് ക്യാച്ച് ദ റെയ്ന്‍ 2022 കാമ്പയിന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിലെത്തി. ജില്ലയിലെ വിവിധ ജലസംരക്ഷണ വിതരണ പ്രവര്‍ത്തനങ്ങള്‍ സംഘാംഗങ്ങള്‍ നേരിട്ട് വിലയിരുത്തി. കേന്ദ്രതൊഴില്‍ മന്ത്രാലയം ജോ. സെക്രട്ടറി സി.എസ്. റാവു, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി സീനിയര്‍ സയന്റിസ്റ്റ് വെങ്കിട്ട രമണ എന്നിവരാണ് സന്ദര്‍ശിച്ചത്. എ.ഡി.എം. എന്‍.ഐ. ഷാജു, ജലശക്തി അഭിയാന് നോഡല്‍ ഓഫിസറും ഭൂജല വകുപ്പ് ജില്ല ഓഫിസറുമായ ഡോ. ലാല്‍ തോംസണ്‍, ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ഭൂജല വകുപ്പ് അസി. എൻജിനീയര്‍ സുജിത് കാന്ത് എന്നിവര്‍ ജലശക്തി അഭിയാന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
മൂന്ന് ദിവസങ്ങളിലായി ചോലപ്പുറം പച്ചത്തുരുത്ത് സംരക്ഷണം, പൂക്കോട് തടാകം, വൈത്തിരിയിലെ എന്‍ ഊര് പദ്ധതിക്ക് വേണ്ടി വികസിപ്പിച്ച നീരുറവ, പെരുന്തട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഭൂജല വകുപ്പ് സ്ഥാപിച്ചിട്ടുള്ള മേല്‍ക്കൂര മഴവെള്ള റീചാര്‍ജ് സ്ട്രക്ച്ചര്‍, പന്നിമുണ്ട പുഴക്കര സംരക്ഷണം, പാതിരിപ്പാലം നീര്‍ത്തട വികസനം, മണിവയല്‍ പുഴയോര സംരക്ഷണം, മാനികാവ് പച്ചത്തുരുത്ത് സംരക്ഷണം, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ്, അമ്പലവയല്‍ ആര്.എ.ആര്.എസ്, കെ.വി.കെ എന്നിവിടങ്ങളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. ചൂതുപാറ പുണ്യവന പദ്ധതി പ്രദേശത്ത് കേന്ദ്ര സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.