ഗൂഡല്ലൂർ: വയനാട്ടിൽ മാവോവാദി വേൽമുരുകൻ പൊലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ച സംഭവത്തെത്തുടർന്ന് തമിഴ്നാട് അതിർത്തിയിൽ എസ്.ടി.എഫ്, ലോക്കൽ പൊലീസ് പരിശോധന ശക്തമാക്കി.
ചൊവ്വാഴ്ച പടിഞ്ഞാറത്തറ ബാണാസുര വനമേഖലയിൽ ആറു മാവോവാദി സംഘവുമായാണ് തണ്ടർബോൾട്ട് ഏറ്റുമുട്ടിയത്. ഇവരിൽ തമിഴ്നാട്ടിൽനിന്നുള്ള മാവോവാദി വേൽമുരുകൻ കൊല്ലപ്പെടുകയും മറ്റുള്ളവർ ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു. ഇവർ നീലഗിരിയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് അതിർത്തി ചെക്ക്പോസ്റ്റുകളിലും അതിർത്തിഗ്രാമങ്ങളിലും പൊലീസ് പരിശോധനയും കാവലും ശക്തമാക്കിയത്.
ആദിവാസികളിൽനിന്ന് വിവരങ്ങളും ആരായുന്നുണ്ട്. വയനാട് അതിർത്തിയിലുള്ള ചോലാടി, താളൂർ, നമ്പ്യാർകുന്ന്, പാട്ടവയൽ, നാടുകാണി എന്നിവിടങ്ങളിൽ തോക്കേന്തിയ പൊലീസ് വാഹന പരിശോധനയും നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.